Wednesday, January 23rd, 2019

യുവേഫ; പോര്‍ച്ചുഗലിന് ജയം

ജയത്തോടെ ലീഗ് എ ഗ്രൂപ്പ് മൂന്നില്‍ പോര്‍ച്ചുഗല്‍ ഒന്നാമത്തെത്തി.

Published On:Sep 11, 2018 | 9:30 am

ലിസ്ബണ്‍: ലോകകപ്പിനു യോഗ്യത നേടാനാവാത്ത സങ്കടം തീര്‍ക്കാന്‍ ഇറ്റലിക്കായില്ല. യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളിലെ എ ലീഗിലെ രണ്ടാം മത്സരത്തിനിറങ്ങിയ ഇറ്റലി തോല്‍വി ഏറ്റുവാങ്ങി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ പോര്‍ച്ചുഗലിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് അസൂറിപ്പട തോറ്റത്.
മത്സരത്തിന്റെ 48-ാം മിനിറ്റില്‍ ആന്ദ്രേ സില്‍വ നേടിയ ഗോളാണ് മുന്‍ ലോക ചാമ്പ്യന്മാരെ തോല്‍പ്പിച്ചത്. ബ്രൂമയുടെ ക്രോസ് വലയിലേക്ക് തിരിച്ചുവിട്ട് സില്‍വ പോര്‍ച്ചുഗലിന് ജയമൊരുക്കിയത്. ഗോളിനായുള്ള ഇറ്റലിയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.
ജയത്തോടെ ലീഗ് എ ഗ്രൂപ്പ് മൂന്നില്‍ പോര്‍ച്ചുഗല്‍ ഒന്നാമത്തെത്തി. ഒരു പോയിന്റുമായി പോളണ്ടും ഇറ്റലിയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    4 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    5 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    5 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    6 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    8 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    8 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    8 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    9 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം