Wednesday, April 24th, 2019

സ്പെയിന്‍ ഗോള്‍ മഴയില്‍ ക്രൊയേഷ്യ തോറ്റു

പുതിയ കോച്ചിന് കീഴില്‍ സ്‌പെയിനിന്റെ രണ്ടാം ജയമാണിത്.

Published On:Sep 12, 2018 | 9:26 am

എല്‍ഷേ: റഷ്യന്‍ ലോകകപ്പ് ഫൈനലിസ്റ്റുകള്‍ക്ക് സ്‌പെയിന് മുന്നില്‍ മുട്ടിടിച്ചു. യുവേഫ നേഷന്‍സ് കപ്പ് ലീഗ് എയിലെ ഗ്രൂപ്പ് നാലില്‍ സ്‌പെയിനോട് എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ക്രൊയേഷ്യ തോറ്റു. സൂപ്പര്‍ താരങ്ങളായ മോഡ്രിച്ചും റാകിറ്റിച്ചും പെരിസിച്ചും അടങ്ങിയ ക്രൊയേഷ്യ അവരുടെ ചരിത്രത്തിലെ നാണംകെട്ട പരാജയമാണ് ഏറ്റുവാങ്ങിയത്.
ആതിഥേയരായ സ്‌പെയിന്‍ ഇരുപത്തിനാലാം മിനിറ്റിലാണ് ഗോള്‍ വേട്ട ആരംഭിച്ചത്. ഡാനിയേല്‍ കര്‍വജല്‍ നീട്ടിനല്‍കിയ ക്രോസില്‍ നിന്ന് സൗള്‍ നിഗ്വസ് ക്രൊയേഷ്യയുടെ വല കുലുക്കി. മാര്‍ക്കോ അസെന്‍സിയോ(33) നേടിയ ഗോളിനൊപ്പം ഒപ്പം ഒരു സെല്‍ഫ് ഗോള്‍ കൂടി കിട്ടിയതോടെ ആദ്യ പകുതിയില്‍ സ്‌കോര്‍ 3-0.
രണ്ടാം പകുതിയില്‍ റോഡ്രിഗോ മോറെന്‍സോയുടെ വലതുകാല്‍ ഷോട്ട്‌സ്പാനിഷ് ടീമിന് നാ ലാം ഗോള്‍ സമ്മാനിച്ചു. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്(57), എസ്‌കോ (70) എന്നിവര്‍ കൂടി വലകുലുക്കിയതോടെ ക്രൊയേഷ്യയുടെ പതനം പൂര്‍ത്തിയായി. പന്തടക്കത്തിലും സ്‌പെയിന്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി.

LIVE NEWS - ONLINE

  • 1
    8 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    9 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    12 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    12 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    14 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    14 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    14 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    17 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    18 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം