Saturday, January 19th, 2019

യുവേഫ ചാമ്പ്യന്‍സ് ലീഗ്; മാഞ്ചസ്റ്ററിന് ജയം

രണ്ട് ഫ്രീകിക്കുകളായിരുന്നു ചുവന്ന ചെകുത്താന്‍മാരുടെ വിധി മാറ്റിക്കുറിച്ചത്.

Published On:Nov 8, 2018 | 10:26 am

ടൂറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിനെ അവസാന അഞ്ചു മിനിറ്റിലെ രണ്ടു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തുവിട്ടു. കളിയുടെ 85-ാം മിനിറ്റുവരെ ഒരു ഗോളിനു പിന്നില്‍നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്.
രണ്ട് ഫ്രീകിക്കുകളായിരുന്നു ചുവന്ന ചെകുത്താന്‍മാരുടെ വിധി മാറ്റിക്കുറിച്ചത്. ഗോള്‍ രഹിതമായ ആദ്യപകുതിക്കു ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയാണ് യുവന്റസ് ലീഡ് സമ്പാദിച്ചത്. 65-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ കിടിലന്‍ വോളി യുണൈറ്റഡ് വലയില്‍ പതിക്കുകയായിരുന്നു. ഗോള്‍ നേടിയ ശേഷവും കളിയിലെ ആദിപത്യം യുവന്റസ് വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു. എന്നാല്‍ 85 ാം മിനിറ്റില്‍ പോഗ്ബയെ ഫൗള്‍ ചെയ്തതിനു ഡിക്കു തൊട്ടുവെളിയില്‍ ലഭിച്ച ഫ്രീകിക്ക് യുണൈറ്റഡിന്റെ തലവര മാറ്റിയെഴുതി. യുവാന്‍ മാട്ട എടുത്ത ഫ്രീകിക്ക് യുവന്റസ് വലയില്‍.
ഇതോടെ തിരിച്ചടിക്കാന്‍ കോപ്പുകൂട്ടിയ യുവന്റസിനു വീണ്ടും പ്രഹരം. ആഷ്‌ലി യുംഗ് എടുത്ത ഫ്രീ കിക്ക് നേരെ പോസ്റ്റിലേക്ക്. ഓടിയെത്തിയ പോഗ്ബയെ പ്രതിരോധിക്കാനെത്തിയ ലോബോ സില്‍വയുടെ തലയില്‍ തട്ടി പന്ത് വലയിലേക്ക്. അതുവരെ കളംഭരിച്ച യുവന്റസിന് അപ്രതീക്ഷിത പരാജയം. ജയത്തോടെ മൗറീഞ്ഞോയുടെ കുട്ടികള്‍ നോക്കൗട്ടിലേക്ക് കടക്കുകയും ചെയ്തു.

 

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    3 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    3 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    3 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    3 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    5 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    5 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    6 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു