Wednesday, February 20th, 2019

യുവമോര്‍ച്ച മാര്‍ച്ചിനിടയില്‍ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കുക, ശ്യാമപ്രസാദ് വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുക ടങ്ങിയാവശ്യങ്ങളുന്നയിച്ചായിരുന്ന സമരത്തിന്റെ ഭാഗമായാണ് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്.

Published On:Jul 26, 2018 | 2:35 pm

കണ്ണൂര്‍: പോപ്പുലര്‍ഫ്രണ്ട് ഭീകരതക്കെതിരെ എഴുതാനല്ല പൊരുതാനാണ് തീരുമാനമെന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചയോടെ കണ്ണൂര്‍ ഐ ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കുക, ശ്യാമപ്രസാദ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക തുടങ്ങിയാവശ്യങ്ങളുന്നയിച്ച് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്. പഴയ ബസ് സ്റ്റന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ഐ ജി ഓഫീസിലേക്ക് നീങ്ങവെ പോലീസ് ക്ലബിനടുത്ത് നിന്നും പോലീസ് തടഞ്ഞു.
സംസ്ഥാന വൈസ്പ്രസിഡന്റ് ബിജു ഏളക്കുഴി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് സി സി രവി അധ്യക്ഷത വഹിച്ചു. കെ പി അരുണ്‍കുമാര്‍, അജേഷ് നടുവനാട് തുടങ്ങിയവര്‍ സംസാരിച്ചു. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കവെ നേരിയ തോതില്‍ ഉന്തുംതള്ളുമുണ്ടായി. പരിക്കേറ്റ രതീഷ് എടയന്നൂര്‍, ദീപു, അജേഷ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലീസ് കസ്റ്റഡിയിലെടുക്കവെ മര്‍ദിച്ചുവെന്നാണ് പരാതി. 20ഓളം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണുള്ളത്. ഡി വൈ എസ് പി പി പി സദാനന്ദന്‍ സി ഐ ടി കെ രത്‌നകുമാര്‍, ടൗണ്‍ എസ് ഐ ശ്രീജിത്ത് കൊടേരി തുടങ്ങിയവരുടെ നേത്വത്തില്‍ പ്ലാസ്റ്റിക് രക്ഷാകവചമണിഞ്ഞ് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. വിവരമറിഞ്ഞ് ബിജെപി ജില്ലാപ്രസിഡന്റ് പി സത്യപ്രകാശ്, ബി ജെ പി സംസ്ഥാന കോ ഓര്‍ഡിനേഷന്‍ കമ്മറ്റി അംഗം കെ രഞ്ചിത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    7 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    9 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    10 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    12 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    13 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    15 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    17 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    17 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു