Monday, July 22nd, 2019

ഹാക്കിംഗ് സംബന്ധിച്ച ടൂട്ടോറിയല്‍ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

ഇതില്‍ ഓണ്‍ലൈന്‍ ഫിഷിംഗ്, ഹാക്കിംഗ് എന്നിവ എങ്ങനെ ചെയ്യാം എന്ന് പറയുന്നു ആയിക്കണക്കിന് വീഡിയോകള്‍ ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ട്

Published On:Jul 9, 2019 | 12:23 pm

ഹാക്കിംഗ് സംബന്ധിച്ച ടൂട്ടോറിയല്‍ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. ഇതില്‍ ഓണ്‍ലൈന്‍ ഫിഷിംഗ്, ഹാക്കിംഗ് എന്നിവ എങ്ങനെ ചെയ്യാം എന്ന് പറയുന്നു ആയിക്കണക്കിന് വീഡിയോകള്‍ ഉള്‍പ്പെടും എന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു കമ്പ്യൂട്ടറിന്റെ സുരക്ഷ ഭേദിച്ച് എങ്ങനെ ഹാക്ക് ചെയ്യാം എന്ന് പറയുന്ന വീഡിയോകളും യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ അപകടകരവും, ആപത്ത് വരുത്തുന്നതുമായ എന്ന വിഭാഗത്തിലാണ് ഇനി യൂട്യൂബ് കണക്കാക്കുക എന്നാണ് റിപ്പോര്‍ട്ട്.
പുതിയ വീഡിയോകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതിന്റെ പരിശോധന യൂട്യൂബ് കര്‍ശനമാക്കിയിരിക്കുകയാണ്. പുതിയ പോളിസി പ്രകാരം ‘extremely dangerous challenges’, ‘dangerous or threatening pranks’, ‘instructions to kill or harm’, ‘hard drug use or creation’, eating disorders’, ‘violent events’ ‘instructional theft’. എന്നീ വിഭാഗത്തില്‍ വീഡിയോ പോസ്റ്റ് ചെയ്താല്‍ ആദ്യം താക്കീതും പിന്നെ സ്ഥിരം യൂട്യൂബ് നിരോധനവും അത് അപ്ലോഡ് ചെയ്യുന്ന അക്കൗണ്ടിന് നേരിടേണ്ടി വരും.
സമയം ഹാക്കിംഗ് വീഡിയോ നീക്കം ചെയ്തത് എത്തിക്കല്‍ ഹാക്കിംഗ് സമൂഹത്തെയും ബാധിച്ചിട്ടുണ്ടെന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. സൈബര്‍ സുരക്ഷയ്ക്ക് വേണ്ടി ഹാക്കിംഗിനെ ഉപയോഗിക്കുന്നതിനെയാണ് എത്തിക്കല്‍ ഹാക്കിംഗ് എന്ന് പറയുന്നത്. എത്തിക്കല്‍ ഹാക്കര്‍മാര്‍ക്ക് വേണ്ടുന്ന വീഡിയോകള്‍, കമ്പ്യൂട്ടര്‍ സയന്‍സ് വീഡിയോകള്‍ എന്നിവ ഇത്തരത്തില്‍ നീക്കം ചെയ്യപ്പെട്ടതായി പറയുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    4 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    4 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    6 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    6 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    7 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    7 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു