Wednesday, September 26th, 2018

യുവാവ് തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: കോട്ടയ്ക്കലില്‍ വീട് ലഭിക്കാന്‍ പലതവണ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയും കുത്തിയിരിപ്പുസമരം നടത്തുകയുംചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍. കോഴിച്ചെനയില്‍ ദേശീയപാതയോരത്തെ കണ്ടന്‍ചിനയില്‍ താമസിക്കുന്ന മുരളീധരനെ(30)യാണ് ഇന്നലെഉച്ചക്ക് കണ്ടന്‍ചിനയിലെ മൈതാനത്തിലുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ടന്‍ചിനയ്ക്കടുത്തുള്ള പീടികത്തിണ്ണയിലാണ് തമിഴ്‌നാട് സ്വദേശിയായ മുരളീധരനും കുടുംബവും താമസിക്കുന്നത്. ഏതെങ്കിലും ഭവനനിര്‍മാണപദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടുതരണമെന്ന ആവശ്യവുമായി മുരളീധരന്‍ പലതവണ തെന്നല ഗ്രാമപ്പഞ്ചായത്തിനെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ നിലപാടുകളൊന്നും ലഭിക്കാത്തതിനാല്‍ നിരാശനായ മുരളീധരന്‍ ദിവസങ്ങള്‍ക്കുമുന്‍പ് കുടുംബത്തോടൊപ്പം പഞ്ചായത്ത് ഓഫീസിനുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയിരുന്നു. ഇതേക്കുറിച്ച് ഇയാള്‍ … Continue reading "യുവാവ് തൂങ്ങിമരിച്ച നിലയില്‍"

Published On:Jun 12, 2018 | 8:02 am

മലപ്പുറം: കോട്ടയ്ക്കലില്‍ വീട് ലഭിക്കാന്‍ പലതവണ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയും കുത്തിയിരിപ്പുസമരം നടത്തുകയുംചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍. കോഴിച്ചെനയില്‍ ദേശീയപാതയോരത്തെ കണ്ടന്‍ചിനയില്‍ താമസിക്കുന്ന മുരളീധരനെ(30)യാണ് ഇന്നലെഉച്ചക്ക് കണ്ടന്‍ചിനയിലെ മൈതാനത്തിലുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ടന്‍ചിനയ്ക്കടുത്തുള്ള പീടികത്തിണ്ണയിലാണ് തമിഴ്‌നാട് സ്വദേശിയായ മുരളീധരനും കുടുംബവും താമസിക്കുന്നത്. ഏതെങ്കിലും ഭവനനിര്‍മാണപദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടുതരണമെന്ന ആവശ്യവുമായി മുരളീധരന്‍ പലതവണ തെന്നല ഗ്രാമപ്പഞ്ചായത്തിനെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ നിലപാടുകളൊന്നും ലഭിക്കാത്തതിനാല്‍ നിരാശനായ മുരളീധരന്‍ ദിവസങ്ങള്‍ക്കുമുന്‍പ് കുടുംബത്തോടൊപ്പം പഞ്ചായത്ത് ഓഫീസിനുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയിരുന്നു. ഇതേക്കുറിച്ച് ഇയാള്‍ പലരോടും വിഷമത്തോടെ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍സ്വന്തമായി റേഷന്‍കാര്‍ഡോ സ്ഥലമോ ഇല്ലാത്ത മുരളീധരന് ലൈഫ് പദ്ധതിയില്‍ വീടിന് സഹായമനുവദിക്കണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേകാനുമതിവേണമെന്ന് തെന്നല പഞ്ചായത്ത് പ്രസിഡന്റ് എം.പി. കുഞ്ഞിമൊയ്തീന്‍ പറഞ്ഞു. ആശ്രയ പദ്ധതിപ്രകാരം വീടിന് സഹായമനുവദിക്കാമെന്നാണ് പ്രതിപക്ഷാംഗങ്ങള്‍ പറയുന്നത്. ഇവര്‍ ഇക്കാര്യം ഭരണസമിതിയില്‍ ഉന്നയിച്ചതായും പറയുന്നു. തിങ്കളാഴ്ച മരിക്കുന്നതിനുമുമ്ബ് മുരളീധരന്‍ മദ്യപിച്ചിരുന്നതായും ഭാര്യയുമായി വഴക്കിട്ടിരുന്നതായും പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    1 hour ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 2
    1 hour ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 3
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 4
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 5
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 7
    3 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 8
    3 hours ago

    തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

  • 9
    3 hours ago

    ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു