മലപ്പുറത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍

Published:November 19, 2016

 

malappuram-fisal-full

 

 

 
മലപ്പുറം: കൊടിഞ്ഞിയില്‍ യുവാവിനെ വെട്ടിക്കൊന്നു. കൊടിഞ്ഞി പുല്ലാണി അനന്തകൃഷ്ണന്‍ നായരുടെ മകന്‍ ഫൈസലിനെ (അനില്‍കുമാര്‍-30) ആണ് ഫാറൂഖ് നഗര്‍ അങ്ങാടിയില്‍ വെട്ടിക്കൊന്നത്. രാവിലെ പള്ളിയിലേക്ക് പോകുന്നവരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഫൈസലിന്റെ മുഖത്തും ശരീരത്തും നിരവധി വെട്ടുകളേറ്റിട്ടുണ്ട്.
രാവിലെ 4.30ന് ട്രെയിനിലെത്തുന്ന ഭാര്യാപിതാവിനെ സ്വീകരിക്കാന്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയതായിരുന്നു ഫൈസല്‍. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇയാള്‍ ആറു മാസം മുമ്പ് അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. നാളെ തിരിച്ചു പോകാനിരിക്കെയാണ് ദാരുണമായ സംഭവം.
ഡോഗ് സ്‌ക്വാഡ് സംഭവ സ്ഥലത്ത് പരിശോധന നടത്തി. തിരൂരങ്ങാടി പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി.ഒരു വര്‍ഷം മുമ്പാണ് റിയാദില്‍വെച്ച് അനില്‍കുമാറും കുടുംബവും ഇസ്‌ലാം മതം സ്വീകരിച്ചത്. ഫൈസലിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.