Tuesday, April 23rd, 2019

തിറയുടെ നാട്ടില്‍ ഇനി കളിവിളക്ക് തെളിയും

          കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വര്‍ണ്ണക്കപ്പിന്റെ നഗരപ്രദക്ഷിണം ശനിയാഴ്ച നടക്കും. ട്രോഫി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന പ്രദക്ഷിണത്തിന് വൈകുന്നേരം മൂന്നിന് സംഘാടക സമിതി ഓഫീസില്‍ മേയര്‍ ഇ പി ലത ഫ്‌ളാഗ് ഓഫ് ചെയ്യും. 57-ാമത് സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി 15ന് സംഘടിപ്പിക്കുന്ന വിളംബരജാഥ നഗരത്തിന് ദൃശ്യവിരുന്നാവും. 16ന് ഉച്ചതിരിഞ്ഞ് സാംസ്‌കാരിക ഘോഷയാത്രയും നടക്കും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അന്തിമ ഒരുക്കങ്ങളിലാണ് കണ്ണൂര്‍. വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് … Continue reading "തിറയുടെ നാട്ടില്‍ ഇനി കളിവിളക്ക് തെളിയും"

Published On:Jan 9, 2017 | 10:36 am

 

 

kerala-state-kalolsawam-2017-red-full

 

 

 

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വര്‍ണ്ണക്കപ്പിന്റെ നഗരപ്രദക്ഷിണം ശനിയാഴ്ച നടക്കും. ട്രോഫി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന പ്രദക്ഷിണത്തിന് വൈകുന്നേരം മൂന്നിന് സംഘാടക സമിതി ഓഫീസില്‍ മേയര്‍ ഇ പി ലത ഫ്‌ളാഗ് ഓഫ് ചെയ്യും. 57-ാമത് സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി 15ന് സംഘടിപ്പിക്കുന്ന വിളംബരജാഥ നഗരത്തിന് ദൃശ്യവിരുന്നാവും. 16ന് ഉച്ചതിരിഞ്ഞ് സാംസ്‌കാരിക ഘോഷയാത്രയും നടക്കും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അന്തിമ ഒരുക്കങ്ങളിലാണ് കണ്ണൂര്‍. വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് കാലത്ത് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. 20 സബ് കമ്മിറ്റികളുടെയും ചെയര്‍മാന്മാരും കണ്‍വീനര്‍മാരും മറ്റും യോഗത്തില്‍ സംബന്ധിച്ചു. സംഘാടകസമിതിയുമായി ബന്ധപെട്ട 75 ശതമാനത്തോളം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്.
കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ മണ്‍മറഞ്ഞ പ്രമുഖരുടെ ചിത്രങ്ങള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയില്‍ സ്ഥാപിക്കും. ഏതൊക്കെ പ്രമുഖരുടെ ഫോട്ടോകളാണ് സ്ഥാപിക്കേണ്ടതെന്ന് സംഘാടക സമിതിയോഗത്തില്‍ തീരുമാനമായിട്ടുണ്ട്. പ്രധാനവേദിയില്‍ 5000 പേര്‍ക്ക് മത്സരയിനങ്ങള്‍ കാണാനുള്ള സൗകര്യമുണ്ടാകും. പ്രധാനവേദിയായ പോലീസ് മൈതാനത്തെ (നിള) പന്തല്‍ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു. പന്തല്‍ ശനിയാഴ്ച തന്നെ കൈമാറാനാണ് ശ്രമിക്കുന്നതെന്ന് കമ്മിറ്റി ചെയര്‍മാന്‍ കെ എം ഷാജി എം എല്‍ എയും കണ്‍വീനര്‍ ബഷീര്‍ ചെറിയാണ്ടിയും പറഞ്ഞു. സ്റ്റേഡിയം ഗ്രൗണ്ടിലെ ഭക്ഷണപ്പന്തലിന്റെ നിര്‍മ്മാണവും ദ്രുതഗതിയിലാണ്. സെന്റ്‌മൈക്കിള്‍സ് സ്‌കൂളിലെ പന്തല്‍ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്.
മത്സരത്തില്‍ പങ്കെടുക്കുന്നതിന് വിവിധ ജില്ലകളില്‍ നിന്ന് എത്തിച്ചേരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വാഹനസൗകര്യം ഏര്‍പ്പെടുത്തും. നഗരപരിധിയിലെ 12 വിദ്യാലയങ്ങളാണ് താമസത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. പെണ്‍കുട്ടികളുടെ താമസസ്ഥലത്ത് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും 6 വീതം കേന്ദ്രങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജഡ്ജസിനും ഓഫീഷ്യലുകള്‍ക്കും വേണ്ടി വിവിധ ലോഡ്ജുകളില്‍ 300 മുറികള്‍ ബുക്ക് ചെയ്തു. റജിസ്‌ട്രേഷനോടൊപ്പം താമസത്തിനുള്ള അലോട്ട്‌മെന്റ് നല്‍കുമെന്നും സംഘാടകരായ വെള്ളോറ രാജനും ഒ കെ ജയകൃഷ്ണനും പറഞ്ഞു.
മകരമഞ്ഞണിയുന്ന രാവുകളില്‍ ഒമ്പത് വര്‍ഷത്തിന് ശേഷം കൗമാരകലാമേള വീണ്ടും കണ്ണൂരിലെത്തുകയാണ്. ഉത്സവങ്ങളുടേതെന്ന പോലെ കലയുടെയും കലാകാരന്മാരുടെയും ഭൂമികയാണ് കണ്ണൂര്‍. കണ്ണൂരില്‍ കലോത്സവമെത്തുന്നത് ഇത് നാലാം തവണയാണ്. വീണ്ടും അരങ്ങിലേക്ക് പൊന്‍ചിലങ്കയും മെയ്യാഭരണങ്ങളുമായി 57-ാം കലോത്സവമെത്തുന്നു. കാലംകാത്തുവെച്ച സ്വപ്നവും പ്രതീക്ഷകളുമുണ്ട് ആ വരവിന് കൂട്ടായി. രാവിലെ ഒമ്പത് മണിക്കാണ് എല്ലാ വേദികളിലും മത്സരം തുടങ്ങുക. അപ്പീല്‍ വഴിയുള്ള മത്സരാര്‍ത്ഥികളുടെ എണ്ണം കൂടി പരിഗണിച്ചാണ് സമയക്രമീകരണം നടത്തിയിരിക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ സി രാജന്‍ പറയുന്നു.
വേദികള്‍ക്ക് കേരളത്തിലെ നദികളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. വേദികളിലേക്കെത്തുന്നതിനുള്ള രേഖാചിത്രവും ബ്രോഷറിനൊപ്പമുണ്ട്. കലോത്സവ ഒരുക്കങ്ങളില്‍ നാടിന്റെ പങ്കാളിത്തം ഉറപ്പാക്കാന്‍ കലവറ നിറവണ്ടിയെത്തും. കലോത്സവത്തിന് ആതിഥ്യം വഹിക്കുന്ന കണ്ണൂരുകാര്‍ക്ക് ഭക്ഷണം ഒരുക്കുന്നതിന് വേണ്ടിയുള്ള വിഭവങ്ങള്‍ സംഘാടകസമിതിക്ക് സമ്മാനിക്കാം. തേങ്ങ, ചേന, വാഴക്കുല, വെള്ളരി, അരി, പരിപ്പ് തുടങ്ങിയ വിഭവങ്ങള്‍ നല്‍കാമെന്ന് ഭക്ഷണകമ്മിറ്റി കണ്‍വീനര്‍ കെ കെ പ്രകാശന്‍ അറിയിച്ചു. ഈയാഴ്ച തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിഭവങ്ങള്‍ ശേഖരിക്കും. ഇതിനായി 15 വണ്ടികള്‍ സജ്ജീകരിച്ചിട്ടുണ്ട്. 13നും 16നും ഈ വണ്ടികള്‍ വിഭവങ്ങള്‍ ശേഖരിക്കും. ശേഖരിച്ച വിഭവങ്ങള്‍ സ്റ്റേഡിയം ഗ്രൗണ്ടിലെത്തിക്കുമെന്നും കണ്‍വീനര്‍ അറിയിച്ചു.
ഏഴ് നാള്‍ നീണ്ടുനില്‍ക്കുന്ന കലോത്സവത്തിന് സൗഹൃദവും നന്മയും നിറഞ്ഞ പത്തരമാറ്റ് തിളക്കമുണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. അപ്പീലുകളും വിവിധ വിധികര്‍ത്താക്കള്‍ക്കെതിരെയുള്ള പരാതികളൊന്നുമില്ലാതെ ഭംഗിയായി നടത്താനാണ് സംഘാടകര്‍ ഏവരും ശ്രമിക്കുന്നത്. ആരോഗ്യകരമാകേണ്ട മത്സരങ്ങള്‍ ആനാരോഗ്യകരമായി വേദിക്ക് മുന്നില്‍ ഏറ്റുമുട്ടല്‍ പാടില്ലെന്ന കര്‍ശന നടപടി അവര്‍ സ്വീകരിക്കും. കണ്ണൂരിലെ ആസ്വാദകര്‍ കലോത്സവത്തെ നെഞ്ചേറ്റുക തന്നെ ചെയ്യും. കുട്ടി പ്രതിഭകളുടെ മിഴിവാര്‍ന്ന മത്സരം തന്നെയാണ് കണ്ണൂരില്‍ നടക്കാന്‍ പോകുന്നത്. ഇനി കണ്ണും മനസ്സും നിറയ്ക്കാനെത്തുന്ന സംസ്ഥാന കലോത്സവത്തിന് ഏതാനും നാളുകള്‍ മാത്രം.

LIVE NEWS - ONLINE

  • 1
    2 hours ago

    ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

  • 2
    6 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 3
    7 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 4
    7 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 5
    7 hours ago

    കലിപ്പ് ഉടനെത്തും

  • 6
    8 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 7
    9 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 8
    10 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 9
    10 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍