Wednesday, September 26th, 2018

അതൊക്കെ ഞങ്ങള്‍ക്ക് നന്നായറിയാം.. നിങ്ങള്‍ ഭയക്കേണ്ട !

‘അതൊക്കെ ഞങ്ങള്‍ക്ക് നന്നായറിയാം’ യുവ സമൂഹത്തിന്റെ ഇത്തരത്തിലുള്ള പ്രതികരണം മാതാപിതാക്കളെ ഇരുത്തിചിന്തിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മാറിയ സാഹചര്യത്തില്‍ വളര്‍ന്നുവരുന്ന യുവസമൂഹം വളരെ പെട്ടെന്ന് തന്നെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും(ലൈംഗികത) നന്നായി മനസിലാക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ വളര്‍ന്നുവരുന്ന ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും ലൈംഗികതയെക്കുറിച്ച് നല്ല ബോധമുള്ളവരാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതായത് കല്യാണപ്രായമെത്തിനില്‍ക്കുന്ന ഒരു യുവാവ് അല്ലെങ്കില്‍ പുരുഷന്‍ അറിയേണ്ടുന്ന ജീവിത രഹസ്യങ്ങള്‍ ഇന്നത്തെ 15 വയസുള്ള കുട്ടികള്‍ മനസിലാക്കുന്നുവെന്ന് ചുരുക്കം. വന്‍ നഗരങ്ങളില്‍ താമസിക്കുന്ന കുട്ടികളില്‍ പലരും ലൈംഗിക ബന്ധങ്ങളില്‍ … Continue reading "അതൊക്കെ ഞങ്ങള്‍ക്ക് നന്നായറിയാം.. നിങ്ങള്‍ ഭയക്കേണ്ട !"

Published On:Apr 1, 2013 | 11:15 pm

‘അതൊക്കെ ഞങ്ങള്‍ക്ക് നന്നായറിയാം’ യുവ സമൂഹത്തിന്റെ ഇത്തരത്തിലുള്ള പ്രതികരണം മാതാപിതാക്കളെ ഇരുത്തിചിന്തിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മാറിയ സാഹചര്യത്തില്‍ വളര്‍ന്നുവരുന്ന യുവസമൂഹം വളരെ പെട്ടെന്ന് തന്നെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും(ലൈംഗികത) നന്നായി മനസിലാക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ വളര്‍ന്നുവരുന്ന ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും ലൈംഗികതയെക്കുറിച്ച് നല്ല ബോധമുള്ളവരാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതായത് കല്യാണപ്രായമെത്തിനില്‍ക്കുന്ന ഒരു യുവാവ് അല്ലെങ്കില്‍ പുരുഷന്‍ അറിയേണ്ടുന്ന ജീവിത രഹസ്യങ്ങള്‍ ഇന്നത്തെ 15 വയസുള്ള കുട്ടികള്‍ മനസിലാക്കുന്നുവെന്ന് ചുരുക്കം. വന്‍ നഗരങ്ങളില്‍ താമസിക്കുന്ന കുട്ടികളില്‍ പലരും ലൈംഗിക ബന്ധങ്ങളില്‍ പോലും ഇടപെടുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബംഗലൂരില്‍ താമസിക്കുന്ന മലയാളി കുടുംബത്തി ലുണ്ടായ സംഭവം ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇവരുടെ 15 വയസായ മകളുടെ ബാഗില്‍ നിന്ന് ഐ പില്‍ (ഗര്‍ഭഛിദ്ര ഗുളിക) കണ്ടെടുത്തതിനെ തുടര്‍ന്നാണ് കുട്ടിയെ മാതാപിതാക്കള്‍ ചോദ്യം ചെയ്തത്. അപ്പോഴാണ് അവരെ ഞെട്ടിച്ച് കൊണ്ടുള്ള പെണ്‍കുട്ടിയുടെ മറുപടി . ‘ ഞാന്‍ ടീനേജറാണ്, എനിക്ക് എല്ലാമറിയാം. സുഹൃത്തുമായി ഞാന്‍ ഇടപെട്ടിട്ടുണ്ട്. ജീവിതം സുരക്ഷിതമാക്കാനും അബദ്ധം പറ്റാതിരിക്കാനും എനിക്കറിയാം’. ഇത് കേട്ട് തരിച്ചിരുന്ന മാതാപിതാക്കള്‍ കുടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ഐപില്‍ പോലുള്ള ഗുളികകളുടെ പാക്കറ്റുകള്‍ കുട്ടിയുടെ ബാഗില്‍ നിന്നും കണ്ടെത്തിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്. ബംഗലുരുവിലെ പെണ്‍കുട്ടി 25 മില്യണ്‍ യുവതി യുവാക്കളില്‍ ഒരാള്‍മാത്രം. ഇന്നത്തെ സാഹചര്യത്തില്‍ കുട്ടികള്‍ 12-ാം വയസില്‍ തന്നെ സെക്‌സിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങാറുണ്ട്. അതിന് മനശാസ്ത്രജ്ഞര്‍ കാണുന്ന കാരണങ്ങള്‍ നിരവധിയാണ്. കമ്പ്യൂട്ടര്‍, ഫേസ് ബുക്ക്, ട്വിറ്റര്‍, മദ്യം, ഭക്ഷണം എന്നിവയില്‍ അധിഷ്ടതമായ ജീവിതം. അതായത് ഒരു ദിവസത്തെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് യുവതി യുവാക്കള്‍ക്ക് 24 മണിക്കൂര്‍ പോരാത്ത അവസ്ഥ. മാത്രമല്ല ടിവി, സിനിമ, സീരിയല്‍ എന്നിവ പെണ്‍കുട്ടികളില്‍ വലിയൊരു വിഭാഗത്തിന് പ്രണയത്തിന്റെ ബാലപാഠങ്ങള്‍ നല്‍കുന്നു.
മൊബൈലാണ് മറ്റൊരു വില്ലന്‍. അത്യാധുനിക മെബൈല്‍ കൈവശം വെക്കുന്ന യുവ സമൂഹത്തിന് എത് തരത്തലുള്ള ‘ഗെയിമിലും’ ഏര്‍പ്പെടുന്നതിന് ഇന്ന് സാധ്യമാണ്. നെറ്റ് കണക്ഷനുള്ള മൊബൈലാണെങ്കില്‍ പിന്നെ രാത്രി കാലങ്ങളില്‍ തങ്ങളുടെ റൂമിലിരുന്ന് ഏത് തരത്തിലുള്ള ലീലാവിലാസങ്ങളിലും ഏര്‍പ്പെടാം. പണ്ട് കാലത്ത് ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതാണ് അന്നത്തെ തലമുറയും ഇന്നത്തെ തലമുറയും തമ്മിലുള്ള ജനറേഷന്‍ ഗ്യാപ്പെന്നും മനശാസ്ത്രജ്ഞര്‍ പറയുന്നു.
ഇത് ഒരു സാംസ്‌കാരിക മുന്നേറ്റമാണെന്ന് വിലയിരുത്തുന്നവരും കുറവല്ല. വിവിധ തരത്തിലുള്ള മീഡിയകളുടെ ലഭ്യത യുവസമൂഹത്തിന്റെ ജിവിതത്തിന്റെ അതിര്‍വരമ്പുകള്‍ തന്നെ ലംഘിക്കാന്‍ അവരെ പ്രേരിപ്പിക്കുകയാണെന്ന് ഡെല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗീതാഞ്ജലി കപൂര്‍ എന്ന കൗണ്‍സിലര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രീഷ്യന്‍ ഈയിടെ പുറപ്പെടുവിച്ച ഒരു കണക്ക്പ്രകാരം വന്‍ നഗരത്തിലെ 100 പെണ്‍കുട്ടികളില്‍ 25 പേരും ലൈംഗിക കാര്യങ്ങളില്‍ ബന്ധപ്പെടുന്നവരാണെന്നാണ്. ഡല്‍ഹിയിലെ പേര് വെളിപ്പെടുത്താനാവാത്ത പെണ്‍കുട്ടിയുടെ അഭിപ്രായവും ഇതൊടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.
‘എന്റെ ക്ലാസിലെ 75 ശതമാനം പെണ്‍കുട്ടികളും കന്യകമാരല്ല. ഇതില്‍ യഥാര്‍ത്ഥ പ്രണയക്കാരുമുണ്ട്. ഭൂരിഭാഗവും താല്‍ക്കാലിക സുഖത്തിനുവേണ്ടി മത്രമുള്ള സുഹൃത്തുക്കളായ കാമുകന്‍മാര്‍. ആണ്‍ കുട്ടികളില്‍ പലരും ഗര്‍ഭനിരോധന ഉറകള്‍ എല്ലായിപ്പോഴും അവരുടെ കീശയില്‍ കൊണ്ടുനടക്കാറുണ്ട്. കാരണം എപ്പോഴാണ് അവരെ ‘ഭാഗ്യം’ കടാക്ഷിക്കുന്നതെന്ന് പറയാനാവില്ല. സ്‌കൂളിന്റെ ഇരുട്ടുള്ള മുറികളും ഇടങ്ങളും ഞങ്ങള്‍ സൗകര്യപൂര്‍വം ഉപയോഗപ്പെടുത്തുന്നു’
പ്രായപൂര്‍ത്തിയായവരിലും പ്രകടമായ മാറ്റം കണ്ടു തുടങ്ങിയതായി പഠനം വെളിപ്പെടുത്തുന്നു. ഇനി അതെന്താണെന്ന് നോക്കാം. പ്രായപൂര്‍ത്തി കഴിഞ്ഞ യുവ സമൂഹം (ആണും പെണ്ണും) 10 മണിക്കൂര്‍ വിവിധ മാധ്യമങ്ങള്‍ക്കായി ചെലവിടുന്നു. രണ്ട് മണിക്കൂര്‍ നെറ്റ് വര്‍ക്ക് മീഡിയയുമായി ബന്ധപ്പെടാന്‍ വേണ്ടി മാറ്റി വെക്കുന്നു. 1.6 മണിക്കൂര്‍ മൊബൈല്‍ ഫോണുമായി ചെലവഴിക്കുന്നു. കമ്പ്യൂട്ടര്‍ ഗെയിമിനായി ആഴ്ചയില്‍ നാലുമണിക്കൂറും 23 മിനുട്ടുമാണ് ഇവര്‍ ചെലവഴിക്കുന്നതത്രെ. ഇതില്‍ 45 ശതമാനത്തിനും ടി വിയില്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയുമുണ്ട്. 45 ശതമാനം മദ്യത്തിനും 14 ശതമാനം പുകവലിക്കും അടിമയാണ്. ഇവരില്‍ 70 ശതമാനവും അമിത സമ്മര്‍ദത്തിനും 48 ശതമാനം ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരുമാണെന്നാണ് പഠനത്തിലെ ഞെട്ടിപ്പിക്കുന്ന പരാമര്‍ശങ്ങള്‍.
ഈ അടുത്തിടെ ബോളിവുഡില്‍ പ്രമാദമായ ഒരു സിനിമ പുറത്തിറങ്ങിയരുന്നു. നീലച്ചിത്രം കണ്ട് ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്നും പുറത്താക്കിയ ഒരു കുട്ടിയുടെ കഥയാണ് സിനിമയിലെ പ്രമേയം. ചിത്രം പുറത്തിറങ്ങിയപ്പോള്‍ നടത്തിയ സര്‍വെയില്‍ 13 വയസ് പ്രായമാവാത്ത അഞ്ചുകുട്ടികളില്‍ ഒരാള്‍ നീലച്ചിത്രം കാണുന്നവരാണെന്നാണ്. ഇവരില്‍ പലരും ചുംബനത്തിന്റെ സ്വാദ് അറിഞ്ഞവരാണത്രെ. സ്‌കൂളില്‍ നിന്ന് തന്നെയാണ് ഇത്തരം കാര്യങ്ങളുടെ രുചി അറിയുന്നത്. അഞ്ചില്‍ ഒരാള്‍ വീതം ലൈംഗിക ബന്ധത്തില്‍ ഇടപെടുന്നുമുണ്ട്. ഇവരില്‍ തന്നെ 90 ശതമാനവും വിവാഹപൂര്‍വ ബന്ധത്തെ അനുകൂലിക്കുന്നവരുമാണ്. വന്‍ നഗരങ്ങളില്‍ ജീവിക്കുന്ന പെണ്‍കുട്ടികളില്‍ 45 ശതമാനവും ഗര്‍ഭഛിദ്രം നടത്തിയവരാണെന്നും സര്‍വെ വെളിപ്പെടുത്തുന്നു.

LIVE NEWS - ONLINE

 • 1
  9 hours ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  11 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  12 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  15 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  15 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  17 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  17 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  17 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  18 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു