Friday, November 24th, 2017

സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം; യുവാവ് കസ്റ്റഡിയില്‍

മുഴപ്പിലങ്ങാട്ടെ കൂടക്കടവ് വിവേകാനന്ദ നഗറിലെ കൊടിതോരണങ്ങള്‍ നശിപ്പിക്കവെയാണ് കൂടക്കടവിലെ റഫീഖാണ് പിടിയിലായത്.

Published On:Sep 13, 2017 | 1:04 pm

തലശ്ശേരി: കൊടിതോരണങ്ങള്‍ നശിപ്പിച്ച് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതിന് യുവാവിനെ എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ശോഭായാത്ര കടന്നുപോയതിന് ശേഷം മുഴപ്പിലങ്ങാട്ടെ കൂടക്കടവ് വിവേകാനന്ദ നഗറിലെ കൊടിതോരണങ്ങള്‍ നശിപ്പിക്കവെയാണ് കൂടക്കടവിലെ റഫീഖ് (30) എന്നയാളെ എടക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഐ പി സി 153 വകുപ്പ് പ്രകാരം റഫീഖിനെതിരെ എടക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.
എട്ട് വര്‍ഷം മുമ്പ് കാണാതായയാള്‍ തൂങ്ങിമരിച്ചനിലയില്‍
തലശ്ശേരി: എട്ട് വര്‍ഷത്തോളമായി കാണാതായയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കതിരൂര്‍ പൊന്ന്യത്തെ കല്ലുമ്മല്‍ വീട്ടില്‍ പ്രഭാകരനെ (59)യാണ് എടക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചാല മുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത് കാട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ ശാന്തിനി, മക്കള്‍: പ്രജിന, പ്രശാന്ത്, നികേഷ്.
പ്രഭാകരനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കതിരൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പലസ്ഥലത്തും പോയി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എസ് ഐ പുരുഷോത്തമന്‍ ജഡം ഇന്‍ക്വസ്റ്റ് നടത്തി.

 

LIVE NEWS - ONLINE

  • 1
    2 mins ago

    ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

  • 2
    9 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 3
    33 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 4
    37 mins ago

    നാഗ്പൂരില്‍ ലങ്ക വിയര്‍ക്കുന്നു

  • 5
    41 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 6
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 7
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 8
    2 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍