Wednesday, February 20th, 2019

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

മാര്‍ച്ച് ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തുകൊണ്ടിരിക്കവെയാണ് സംഘര്‍ഷം തുടങ്ങിയത്.

Published On:Jul 21, 2018 | 4:44 pm

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് അക്രമാസക്തമായതോടെ പോലീസ് ലാത്തിവീശുകയും ടിയര്‍ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. പോലീസ് നടത്തിയ ലാത്തിവീശലിലും മറ്റും ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എം കെ വിനോദ്, കൂടാളി ഷിജു തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നു. പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ മുദ്രാവാക്യം വിളിച്ചു.
മാര്‍ച്ച് ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തുകൊണ്ടിരിക്കവെയാണ് സംഘര്‍ഷം തുടങ്ങിയത്. പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൂടുതല്‍ പോലീസെത്തി ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ശുഹൈബ് വധക്കേസിലെ കൊലയാളി സംഘത്തിന് പണം നല്‍കിയ സി പി എം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.

 

 

 

LIVE NEWS - ONLINE

  • 1
    41 mins ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 2
    1 hour ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 3
    2 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 4
    2 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 5
    2 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 6
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 8
    3 hours ago

    തൂണേരിയില്‍ മുസ്‌ലീം ലീഗ് ഓഫീസിനു നേരെ ബോംബേറ്

  • 9
    3 hours ago

    പുല്‍വാമ ഭീകരാക്രമണം ദാരുണമായ സമയത്ത്: ട്രംപ്