Sunday, February 17th, 2019

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം

ആലപ്പുഴ: അഴിമതി ആരോപിച്ച് യൂത്ത്‌കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിനെ തുടര്‍ന്ന് നേരിയ തോതില്‍ സംഘര്‍ഷം. ഉദ്ഘാടന പരിപാടികള്‍ കഴിഞ്ഞ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ നഗരസഭക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. ആലപ്പുഴ നഗരസഭയില്‍ നടക്കുന്നത് ഭരണമല്ലെന്നും കുംഭകോണങ്ങളുടെ കുംഭമേളയാണെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി എം. ലിജു ഉദ്ഘാടന പ്രസംഗത്തില്‍ ആരോപിച്ചു. തദ്ദേശീയ സ്ഥാപനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം മറന്ന് നഗരത്തിന്റെ യശസായി മാറേണ്ട മാലിന്യനിര്‍മാര്‍ജനവും തെരുവുവിളക്കുകളും നഗരസഭാ സ്‌റ്റേഡിയവും … Continue reading "യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം"

Published On:Aug 14, 2013 | 4:42 pm

ആലപ്പുഴ: അഴിമതി ആരോപിച്ച് യൂത്ത്‌കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിനെ തുടര്‍ന്ന് നേരിയ തോതില്‍ സംഘര്‍ഷം. ഉദ്ഘാടന പരിപാടികള്‍ കഴിഞ്ഞ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ നഗരസഭക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. ആലപ്പുഴ നഗരസഭയില്‍ നടക്കുന്നത് ഭരണമല്ലെന്നും കുംഭകോണങ്ങളുടെ കുംഭമേളയാണെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി എം. ലിജു ഉദ്ഘാടന പ്രസംഗത്തില്‍ ആരോപിച്ചു. തദ്ദേശീയ സ്ഥാപനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം മറന്ന് നഗരത്തിന്റെ യശസായി മാറേണ്ട മാലിന്യനിര്‍മാര്‍ജനവും തെരുവുവിളക്കുകളും നഗരസഭാ സ്‌റ്റേഡിയവും അറവുശാലയുമെല്ലാം നഗരഭരണാധികാരികള്‍ക്ക് കട്ടുമുടിക്കാനുള്ള മൂലധനമായി മാറിയ കാഴ്ചയാണ് ആലപ്പുഴയില്‍ കാണാന്‍ കഴിയുന്നത്. വിജിലന്‍സ് അന്വേഷണം നേരിടുന്ന ഇടതുഭരണ നേതൃത്വം ഓഡിറ്റ് റിപ്പോര്‍ട്ടടക്കം അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാനരേഖ പൂഴ്ത്തിവെക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് എസ്. ദീപു അധ്യക്ഷത വഹിച്ചു. എ.എ. ഷുക്കൂര്‍, സി.ആര്‍ മഹേശ്, ഗീതാ അശോകന്‍, അവിനാഷ് ഗംഗന്‍, ഡി. ദീപക്, ധനേഷ്‌കുമാര്‍, അഡ്വ. റീഗോ രാജു എന്നിവര്‍ പ്രസംഗിച്ചു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    4 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    5 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    17 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    18 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    21 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    1 day ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും