Friday, September 21st, 2018

കേരള ഹൗസില്‍ കത്തിയുമായെത്തിയ മലയാളി യുവാവ് പിടിയില്‍

മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്ച നടത്തി

Published On:Aug 4, 2018 | 10:27 am

ന്യൂഡല്‍ഹി:  കേരള ഹൗസില്‍ കത്തിയുമായെത്തിയ മലയാളി യുവാവ് പിടിയില്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി തങ്ങുന്ന ഡല്‍ഹി കേരള ഹൗസിനു മുന്നില്‍ കത്തിയുമായെത്തിയ മലയാളി യുവാവ് പിടിയില്‍. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി താമസിക്കുന്ന മുറിക്കു മുന്നിലാണ് യുവാവ് ആയുധവുമായി എത്തിയത്. കത്തി വീശിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി ഡല്‍ഹി പോലീസിനു കൈമാറി.
ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നും ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും തന്റെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും യുവാവ് ആരോപിച്ചു.
രാവിലെ 9.25ഓടുകൂടിയാണ് ഇയാള്‍ എത്തിയത്. ഇയാളുടെ കയ്യില്‍ ഒരു ബാഗും പോക്കറ്റില്‍ ദേശീയപതാകയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണണമെന്നു പറഞ്ഞാണ് ഇയാള്‍ എത്തിയത്. ഇതിനിടയിലാണ് ബാഗ് തുറന്ന് കത്തി പുറത്തെടുക്കുകയും മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് ആരോപിച്ച് ബഹളം വെക്കുകയും ചെയ്തത്. ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുവെച്ച് കണ്ടിരുന്നതായും തനിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും സഹായം ചെയ്യണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്ന് ഇയാള്‍ പറയുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ കേരള ഹൗസില്‍ താമസിക്കുന്നത്.ണ് ഇടപ്പള്ളി പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ കിടപ്പാടം നഷ്ടപ്പെടുന്ന സ്ഥിതിയായത്. ഹൈക്കോടതി വിധിയും ബാങ്കിന് അനുകൂലമായി. തുടര്‍ന്ന് പോലീസ് സഹായത്തോടെ ബാങ്ക് ജപ്തിക്കു ശ്രമിച്ചെങ്കിലും പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്നു. പ്രീതയെയും സമരസമിതിക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധിച്ചവരില്‍ പലരും ഇപ്പോഴും ജയിലിലാണ്.

 

LIVE NEWS - ONLINE

  • 1
    5 mins ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    51 mins ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    1 hour ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    2 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    2 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    2 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    3 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    3 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    4 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച