Friday, September 21st, 2018

മോദിക്ക് നേരെ രാസാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

സൂറത്തിലേക്ക് പോകുന്നതിനിടെ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Published On:Jul 30, 2018 | 12:05 pm

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ‘രാസാക്രമണം’ നടത്തുമെന്ന് സുരക്ഷാ സേനയെ ഫോണില്‍ വിളിച്ചറിയിച്ച യുവാവ് അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശിയായ കാശിനാഥ് മണ്ഡലിനെ (22) ആണ് മുബൈ ഡി.ബി മാര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തതത്. ഡല്‍ഹിയിലെ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ (എന്‍.എസ്.ജി)കണ്‍ട്രോള്‍ റൂമില്‍ വിളിച്ച ശേഷം മോദി്ക്ക് നേരെ രാസാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. യുവാവിന്റെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന എന്‍.എസ്.ജി ഇയാളെ അറസ്റ്റ് ചെയ്യാന്‍ മുംബൈ പൊലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. വാള്‍ക്കേശ്വര്‍ മേഖലയിലെ ഒരു കുടിലിലാണ് മണ്ഡലിന്റെ താമസം. സൂറത്തിലേക്ക് പോകുന്നതിനിടെ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജാര്‍ഖണ്ഡിലെ തന്റെ സുഹൃത്ത് നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിന് വേണ്ടിയാണ് ഭീഷണി മുഴക്കിയതെന്ന് മണ്ഡല്‍ പോലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    11 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    13 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    14 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    16 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    16 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    17 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    18 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    18 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല