Sunday, September 23rd, 2018

യുവാവിന്റെ മൂക്കിടിച്ച് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍

വധശ്രമത്തിന് കേസെടുത്തു

Published On:Jul 19, 2018 | 12:19 pm

കാസര്‍കോട്: യുവാവിന്റെ മൂക്കിടിച്ച് തകര്‍ക്കുകയും സുഹൃത്തിന്റെ തലയടിച്ച് പൊട്ടിക്കുകയും ചെയ്ത കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പെര്‍മുദെ മുന്നൂരിലെ ഷരീഫ്, ഇബ്രാഹിം എന്നിവരെ ആക്രമിച്ച കേസില്‍ പുളിക്കൂര്‍ റസാഖിനെ (28)യാണ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ റസാഖ് ഷരീഫിനെയും ഇബ്രാഹിമിനെയും ഇരുമ്ബുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഷരീഫിന്റെ മൂക്കിന് ഗുരുതുരമായി പരിക്കേല്‍ക്കുകയും പല്ല് കൊഴിയുകയും ചെയ്തിരുന്നു. ഇബ്രാഹിമിന്റെ തലയ്ക്ക് 10 സ്റ്റിച്ചിടേണ്ടിയും വന്നിരുന്നു. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ 308 വകുപ്പ് പ്രകാരം വധശ്രമത്തിന് പ്രതിക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    7 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    10 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    11 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    13 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    13 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി