Tuesday, July 23rd, 2019

യുവാക്കളും സ്വര്‍ണക്കടത്തിലേക്ക്

          കള്ളക്കടത്തിന് വാഹകരാകാന്‍ വിദ്യാര്‍ത്ഥികളും യുവാക്കളും രംഗത്തിറങ്ങുന്നു. ഈ അടുത്ത ദിവസങ്ങളിലായി കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി നടന്ന സ്വര്‍ണക്കടത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് കള്ളക്കടത്തുമാഫിയകള്‍ പുതിയകരുക്കളായി യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ഉപയോഗപ്പെടുത്തുന്നത്. പ്രധാനമായും സ്വര്‍ണക്കടത്തിനാണ് ഇവരെ ഉപയോഗപ്പെടുത്തുന്നത്. സ്ത്രീകളെ കാരിയര്‍മാരാക്കുന്നതിനു പുറമെയാണു ഇത്തരത്തിലുള്ളവരെ സ്വര്‍ണംകടത്താന്‍ ഉപയോഗിക്കുന്നതെന്നു കസ്റ്റംസ് അധികൃതരില്‍ നിന്നു ലഭിക്കുന്ന വിവരം. ഇതിനായി പാസ്‌പോര്‍ട്ട് എടുത്തിട്ടുള്ള ചെറുപ്പക്കാരെയാണു മാഫിയകള്‍ ബന്ധപ്പെടുന്നത്. വിദ്യാര്‍ഥിയുടെ കുടുംബാന്തരീക്ഷം, സാമ്പത്തികസ്ഥിതി എന്നിവ നോക്കി വിവിധ ഓഫറുകളാണു ഓരോരുത്തര്‍ക്കും … Continue reading "യുവാക്കളും സ്വര്‍ണക്കടത്തിലേക്ക്"

Published On:Nov 28, 2013 | 10:42 am

Gold Smuggling Full

 

 

 

 

 

കള്ളക്കടത്തിന് വാഹകരാകാന്‍ വിദ്യാര്‍ത്ഥികളും യുവാക്കളും രംഗത്തിറങ്ങുന്നു. ഈ അടുത്ത ദിവസങ്ങളിലായി കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി നടന്ന സ്വര്‍ണക്കടത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് കള്ളക്കടത്തുമാഫിയകള്‍ പുതിയകരുക്കളായി യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ഉപയോഗപ്പെടുത്തുന്നത്. പ്രധാനമായും സ്വര്‍ണക്കടത്തിനാണ് ഇവരെ ഉപയോഗപ്പെടുത്തുന്നത്. സ്ത്രീകളെ കാരിയര്‍മാരാക്കുന്നതിനു പുറമെയാണു ഇത്തരത്തിലുള്ളവരെ സ്വര്‍ണംകടത്താന്‍ ഉപയോഗിക്കുന്നതെന്നു കസ്റ്റംസ് അധികൃതരില്‍ നിന്നു ലഭിക്കുന്ന വിവരം. ഇതിനായി പാസ്‌പോര്‍ട്ട് എടുത്തിട്ടുള്ള ചെറുപ്പക്കാരെയാണു മാഫിയകള്‍ ബന്ധപ്പെടുന്നത്. വിദ്യാര്‍ഥിയുടെ കുടുംബാന്തരീക്ഷം, സാമ്പത്തികസ്ഥിതി എന്നിവ നോക്കി വിവിധ ഓഫറുകളാണു ഓരോരുത്തര്‍ക്കും മുന്നില്‍ വെക്കുന്നത്. വിദ്യാര്‍ഥികളേയും പ്രായംകുറഞ്ഞവരെയും കാരിയര്‍മാരായി ഉപയോഗിച്ചാല്‍ പരിശോധനയില്‍ സംശയിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നതിനാലാണു കള്ളക്കടത്ത് മാഫിയ പുതുവഴിക്കു ശ്രമിക്കുന്നത്. പ്രായം കുറഞ്ഞ അനധികൃത സ്വര്‍ണക്കടത്തു കാരിയര്‍മാര്‍ അടുത്ത കാലത്തൊന്നും പിടിയിലായതായി വിവരമില്ലെന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്തവളം വഴി സ്വര്‍ണം കടത്തി പിടിയിലായ തൃശൂര്‍ വാടാനപ്പള്ളി സ്വദേശി ഫാമിസ്(19) ബി.സി.എ വിദ്യാര്‍ഥിയാണ്. ഇത്തരക്കാര്‍ക്കു വിസിറ്റിംഗ് വിസയും വിമാനടിക്കറ്റും ഉള്‍പ്പെടെയുള്ള ഗള്‍ഫിലെ മുഴുവന്‍ ചെലവും മാഫിയകള്‍ തന്നെ വഹിക്കും. ഇതിനു പുറമെ സ്വര്‍ണം കടത്തി നടത്തിലെത്തിച്ചാല്‍ 25,000 മുതല്‍ 50,000 രൂപവരെ പണവും നല്‍കും. കടത്തുന്ന സ്വര്‍ണത്തിന്റെ തൂക്കത്തിനനുസരിച്ചായിരിക്കും ഇവരുടെ ഓഫറുകളുടേയും പണത്തിന്റേയും കണക്ക്. കുറഞ്ഞ പണം വാങ്ങുന്നവര്‍ക്കു കൂടുതല്‍ ഓഫറുകള്‍ നല്‍കും. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളും കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതായി സൂചനലഭിച്ചിട്ടുണ്ട്. ഇവര്‍ ആഡംബര ജീവിതത്തിനായാണു കാരിയര്‍മാരാകുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും ജോലിയും വാഗ്ദാനം നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ വിദ്യാര്‍ഥിക്കു ജോലിവാഗ്ദാനം ചെയ്തിരുന്നതായി മൊഴിനല്‍കിയിട്ടുണ്ട്. ദുബായിയിലേക്കാണു ഇവരെ സ്വര്‍ണം കടത്താന്‍ കൊണ്ടുപോകുന്നത്. മുഴുവന്‍ ചെലവും ഓഫര്‍ ചെയ്ുന്നതേയാടൊപ്പം ദുബായിയില്‍ അടിപൊളി ട്രിപ്പും കൂടി ഓഫര്‍ ചെയ്യുന്നതോടെയാണു പല വിദ്യാര്‍ഥികള്‍ ഇതില്‍ വീഴുന്നതെന്നു അധികൃതര്‍ പറയുന്നു.
വിവിധ തരം കോഴ്‌സുകള്‍ക്കായി നാട്ടില്‍ നിന്നും മാറി ചെന്നൈയിലേയും ഹൈദരാബാദിലേയും ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥികളെയും മാഫിയക്കാര്‍ ബന്ധപ്പെട്ടതായുള്ള സൂചനകളുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയിലുള്ളവര്‍ തന്നെയാണു ഇതിനായി ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക പരാധീനതകളുള്ളവര്‍ക്കു പണവും സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്കും അടിപൊളി ദുബായ് ട്രിപ്പും ഓഫര്‍ ചെയ്യും. ഇതിനുപുറമെ വ്യത്യസ്തങ്ങളായ പല തരം ഓഫറുകളും നല്‍കുന്നതായി അധികൃതര്‍ക്കു സൂചന ലഭിച്ചിട്ടുണ്ട്. ഇതിനായി നാട്ടില്‍ നിന്നു ടിക്കറ്റെടുത്തു നല്‍കിയാല്‍ ദുബായിയിലെ ഏജന്റുമാരുമായി ബന്ധപ്പെടാനുള്ള അഡ്രസും നല്‍കും. സ്വര്‍ണക്കടത്തു മാഫിയക്കാര്‍ക്കായി ദുബായില്‍ വിവിധ രൂപത്തിലുള്ള സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്ന പ്രത്യേക സ്ഥലമുണ്ടെന്നും ഇത്തരത്തിലുള്ള സ്വര്‍ണത്തിനു പുറത്തു പ്രത്യേക കവചം തീര്‍ത്തുകൊടുക്കാനും ദുബായിയില്‍ പ്രത്യേക സംഘംതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു വിവരം ലഭിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    11 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    16 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    17 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    17 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    18 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    18 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    19 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    20 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    20 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു