Saturday, April 21st, 2018

ക്രിക്കറ്റ് താരം യൂസഫ് പഠാന് വിലക്ക്

2017 മാര്‍ച്ച് 16ന് ന്യൂഡല്‍ഹിയില്‍ നടന്ന ആഭ്യന്തര ടിട്വന്റി മത്സരത്തിനിടെ ശേഖരിച്ച മൂത്രസാമ്പിളിലാണ് നിരോധിക്കപ്പെട്ട മരുന്നിന്റെ അംശം കണ്ടെത്തിയത്.

Published On:Jan 9, 2018 | 2:57 pm

മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങിയ ക്രിക്കറ്റ് താരം യൂസഫ് പഠാന് വിലക്ക്. അഞ്ച് മാസത്തേക്കാണ് വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓള്‍റൗണ്ടറുമായ പഠാനെ ബിസിസിഐ വിലക്കിയത്. അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളിലും പഠാന് അഞ്ച് മാസത്തേക്ക് കളിക്കാനാകില്ല. ബറോഡ ടീമില്‍ പഠാനെ കളിപ്പിക്കരുതെന്നും ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആഭ്യന്തര ടിട്വന്റി മത്സരത്തിനിടയില്‍ പഠാന്‍ നല്‍കിയ മൂത്രസാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. ചുമക്കുള്ള മരുന്നില്‍ കാണുന്ന ടെര്‍ബ്യൂട്ടലെയ്‌ന്റെ അംശമാണ് കണ്ടെത്തിയതെന്നും ബി.സി.സി.ഐയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
‘2017 മാര്‍ച്ച് 16ന് ന്യൂഡല്‍ഹിയില്‍ നടന്ന ആഭ്യന്തര ടിട്വന്റി മത്സരത്തിനിടെ ശേഖരിച്ച മൂത്രസാമ്പിളിലാണ് നിരോധിക്കപ്പെട്ട മരുന്നിന്റെ അംശം കണ്ടെത്തിയത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ടെര്‍ബ്യൂട്ടലെയ്‌നാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    49 mins ago

    മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു

  • 2
    2 hours ago

    മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പുടമയായ യുവതി മരിച്ചു

  • 3
    3 hours ago

    ‘ബിഗ് സിസ്റ്റര്‍’ എന്ന് എഴുതിയതിനൊപ്പം മിഷയുടെ ചിത്രം പങ്കുവച്ച് ഷാഹിദ്

  • 4
    3 hours ago

    രാഷ്ട്രീയ പ്രമേയ ഭേദഗതി വിജയമോ പരാജയമോ അല്ല: യെച്ചൂരി

  • 5
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

  • 6
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധ ശിക്ഷ

  • 7
    3 hours ago

    നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

  • 8
    3 hours ago

    മന്ത്രി ജലീലിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന്: കെപിഎ മജീദ്

  • 9
    3 hours ago

    സ്ത്രീകളെ വിവസ്ത്രയാക്കി സിനിമാ കച്ചവടം നടത്തിയിട്ടില്ല: ബാലചന്ദ്ര മേനോന്‍