Tuesday, September 25th, 2018

പങ്കെടുത്തത് ആയിരങ്ങള്‍, യോഗദിനാചരണം നാട് നെഞ്ചിലേറ്റി

കണ്ണൂര്‍: മനസ്സിനും ശരീരത്തിനും ലഭിച്ച പുത്തന്‍ ഉണര്‍വ്വില്‍ ഇന്ന് അന്താരാഷ്ട്ര യോഗദിനം ആചരിച്ചുവരുന്നു. മനസ്സിനെയും ശ്വാസത്തെയും നിയന്ത്രിച്ച് ഏകാഗ്രത കൈവരിച്ചും യോഗാഭ്യാസം നടത്താന്‍ കുട്ടികളും മുതിര്‍ന്നവരും സ്ത്രീപുരുഷ ഭേദമെന്യേ ഒന്നിച്ച് അമ്മമാരോടൊപ്പം കുട്ടികളും അനായാസേന യോഗയുടെ വിവിധ ഘട്ടങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. സര്‍ക്കാര്‍, വിവിധ സാംസ്‌കാരിക സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യോഗ സ്റ്റഡി സെന്ററുകള്‍ എന്നിവയെല്ലാം വെവ്വേറെ യോഗ ദിനാചരണം സംഘടിപ്പിച്ചു. ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ തീരുമാനിച്ചതിന് ശേഷമുള്ള മൂന്നാമത്തെ യോഗ ദിനമായിരുന്നു ഇന്ന്. … Continue reading "പങ്കെടുത്തത് ആയിരങ്ങള്‍, യോഗദിനാചരണം നാട് നെഞ്ചിലേറ്റി"

Published On:Jun 21, 2017 | 12:38 pm

കണ്ണൂര്‍: മനസ്സിനും ശരീരത്തിനും ലഭിച്ച പുത്തന്‍ ഉണര്‍വ്വില്‍ ഇന്ന് അന്താരാഷ്ട്ര യോഗദിനം ആചരിച്ചുവരുന്നു.
മനസ്സിനെയും ശ്വാസത്തെയും നിയന്ത്രിച്ച് ഏകാഗ്രത കൈവരിച്ചും യോഗാഭ്യാസം നടത്താന്‍ കുട്ടികളും മുതിര്‍ന്നവരും സ്ത്രീപുരുഷ ഭേദമെന്യേ ഒന്നിച്ച് അമ്മമാരോടൊപ്പം കുട്ടികളും അനായാസേന യോഗയുടെ വിവിധ ഘട്ടങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. സര്‍ക്കാര്‍, വിവിധ സാംസ്‌കാരിക സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യോഗ സ്റ്റഡി സെന്ററുകള്‍ എന്നിവയെല്ലാം വെവ്വേറെ യോഗ ദിനാചരണം സംഘടിപ്പിച്ചു.
ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ തീരുമാനിച്ചതിന് ശേഷമുള്ള മൂന്നാമത്തെ യോഗ ദിനമായിരുന്നു ഇന്ന്. വിവിധ ആസനമുറകളും പ്രാണായാമവും പരിശീലിപ്പിച്ചും പ്രദര്‍ശിപ്പിച്ചും യോഗദിനം പലയിടത്തും നടന്നുവരികയാണ്.
യോഗയുടെ പ്രാധാന്യത്തെ കുറിച്ചും യുവതലമുറയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും ഉദ്ഘാടന പ്രാസംഗികര്‍ പലയിടത്തും പറഞ്ഞു.
ചിലയിടങ്ങളില്‍ വിശാലമായ കടപ്പുറത്ത് ചിട്ടയായ പരിശീലനത്തോടെ അവതരിപ്പിച്ച യോഗ പ്രദര്‍ശനം കാണികള്‍ക്ക് വിസ്മയമായി. ഇത് കാണാന്‍ ബീച്ചുകളില്‍ വന്‍ ജനക്കൂട്ടം എത്തി. മന്ത്രങ്ങളില്ലാതെയും പ്രാര്‍ത്ഥനകളില്ലാതെയുമായിരുന്നു പ്രത്യേകം തയ്യാറാക്കിയ സിലബസിനനുസരിച്ച് നൂറുകണക്കിന് പേര്‍ യോഗാഭ്യാസമുറകള്‍ പ്രദര്‍ശിപ്പിച്ചത്. തൂവെള്ള ബനിയനും അയഞ്ഞ പാന്റ്‌സുമായിരുന്നു വേഷം. അരമണിക്കൂറോളം ഉണ്ടായിരുന്ന പ്രദര്‍ശനത്തില്‍ വനിതകളും കുട്ടികളുമടക്കം എല്ലാ പ്രായത്തിലുള്ളവരും പങ്കെടുത്തു.
കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ യോഗ പ്രദര്‍ശനം നടന്നു. ദേശീയ ആയുര്‍മിഷനും ആയുഷ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. യോഗദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യോഗശില്‍പ്പശാല, ലഘുലേഖ വിതരണം, യോഗ നൃത്തശില്‍പാവതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
വളപട്ടണം: താജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അന്തര്‍ദേശീയ യോഗാ ദിനാചരണം വിപുലമായി ആചരിച്ചു. യോഗ മാസ്റ്റര്‍ സുമേത് ആചാര്യ നേതൃത്വം നല്‍കി. പഠിതാക്കളുടെ യോഗ പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും നടന്നു.
കുത്തുപറമ്പ്: കൈതേരി വട്ടപ്പാറ മാവുള്ള ചാലില്‍ ചാരിറ്റബിള്‍ സൊസെറ്റി, വേങ്ങാട് സാന്ത്വനം ട്രസ്റ്റ്, മമ്പറം ജുനിയര്‍ ജേസിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്തര്‍ദേശിയ യോഗ ദിനാചരണത്തിന്റെ ഭാഗമായി യോഗ മഹോല്‍സവം സംഘടിപ്പിച്ചു. മാവുള്ള ചാലില്‍ ക്ഷേത്ര അഗ്രശാല ഹാളില്‍ നടന്ന ചടങ്ങില്‍ സാന്ത്വനം ട്രസ്റ്റ് ചെയര്‍മാന്‍ പ്രദീപന്‍ തൈക്കണ്ടിയുടെ അധ്യക്ഷതയില്‍ യോഗാചാര്യ യോഗി ആത്മ രാമന്‍ ഉദ്ഘാടനം ചെയ്തു.പതഞലി യോഗ സമിതി ജില്ലാ പ്രസിഡണ്ട് ടി സത്യന്‍, എ.പി ശിവദാസന്‍, പി രാജേഷ്, എന്നിവര്‍ യോഗ ക്ലാസെടുത്തു. തുടര്‍ന്ന് യോഗ പ്രദര്‍ശനവും നടന്നു.
ജൂനിയര്‍ ജേസീസ് ചെയര്‍മാന്‍ സിതിന്‍ വേണുഗോപാല്‍, സനോജ് നെല്ലിയാടന്‍, പി പി രാഗേഷ്, ശിവാനന്ദന്‍, എ ടി പ്രമോദ് സംസാരിച്ചു.

LIVE NEWS - ONLINE

 • 1
  10 mins ago

  കാറപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ മരിച്ചു

 • 2
  12 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 3
  14 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 4
  14 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 5
  19 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 6
  19 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 7
  20 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 8
  21 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 9
  21 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു