Sunday, January 20th, 2019

യോഗ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നു: മോദി

    ലക്‌നോ: യോഗ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. മൂന്നാം അന്താരാഷ്്ട്ര യോഗ ദിനം ലക്‌നോ രമാബായി അംബേദ്കര്‍ മൈതാനത്ത് ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ ഇന്ത്യക്കാരുടെ കുടുംബകാര്യം പോലെയാണ്. യോഗ ദിനാചരണത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. യു.പി ഗവര്‍ണര്‍ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റു മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 50,000 പേരാണ് ഉദ്ഘാടാന ചടങ്ങില്‍ പങ്കെടുത്തത്. ഭാഷ, സംസ്‌കാര, ദേശ വ്യത്യാസമില്ലാതെ യോഗ എല്ലാവരെയും … Continue reading "യോഗ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നു: മോദി"

Published On:Jun 21, 2017 | 9:19 am

Narendra Modi Yoga 2017 Full

 

 

ലക്‌നോ: യോഗ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. മൂന്നാം അന്താരാഷ്്ട്ര യോഗ ദിനം ലക്‌നോ രമാബായി അംബേദ്കര്‍ മൈതാനത്ത് ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ ഇന്ത്യക്കാരുടെ കുടുംബകാര്യം പോലെയാണ്. യോഗ ദിനാചരണത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. യു.പി ഗവര്‍ണര്‍ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റു മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 50,000 പേരാണ് ഉദ്ഘാടാന ചടങ്ങില്‍ പങ്കെടുത്തത്.
ഭാഷ, സംസ്‌കാര, ദേശ വ്യത്യാസമില്ലാതെ യോഗ എല്ലാവരെയും ഒരു കൂടക്കീഴില്‍ നിറുത്തുകയാണ്. അങ്ങനെയുള്ള യോഗ എല്ലാവരുടേയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇന്ത്യയുടെ ഭാഷയോ, പാരമ്പര്യമോ, സംസ്‌കാരമോ ഒന്നും അറിയാത്ത രാജ്യങ്ങള്‍ പോലും യോഗയിലൂടെ നമ്മളുമായി ബന്ധപ്പെട്ട് കിടക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ നിരവധി യോഗപഠന കേന്ദ്രങ്ങള്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. യോഗ അധ്യാപകര്‍ക്ക് വലിയ പ്രധാന്യം കൈവന്നിട്ടുള്ളതായും മോദി ചൂണ്ടിക്കാട്ടി.
ശാരീരികമായി ആരോഗ്യവാന്മാരായിരിക്കുക എന്നതിനേക്കാളുപരി യോഗയുടെ ഗുണങ്ങള്‍ കൂടി മനസിലാക്കണം 24 മണിക്കൂറും യോഗ ചെയ്യണം എന്നില്ല. എന്നാല്‍, അമ്പതോ അറുപതോ മിനിട്ട് യോഗ ചെയ്യുന്നതിലൂടെ ശരീരവും മനസും സന്തുലനം പ്രാപിക്കും. ഉപ്പ് ആഹാരത്തിന് രുചി നല്‍കുക മാത്രമല്ല ചെയ്യുന്നത്, ശരീരത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ കൂടി ഉറപ്പാക്കുന്നു. ആ ഉപ്പ് ചെയ്യുന്ന ജോലിയാണ് യോഗ ചെയ്യുന്നത്.
ഡല്‍ഹിയിലും കേരളത്തിലും രാജ്യത്തെ വിവിധ സ്ഥലങ്ങളിലും യോഗാ ദിനാചരണം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ യോഗ ദിനാചരണം തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാജ്ഭവനില്‍ ഗവറണറുശട നേതൃത്വത്തില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു.

LIVE NEWS - ONLINE

  • 1
    12 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    14 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    16 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    20 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    20 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം