Thursday, February 21st, 2019

സ്‌കൂളില്‍ യോഗ; തീരുമാനം മൂന്നുമാസത്തിനകം

        സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് മൂന്നുമാസത്തിനകം തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. ദേശീയ യോഗനയം, ഒന്നുമുതല്‍ എട്ടാം ക്ലാസ് വരെ രാജ്യവ്യാപകമായി യോഗ നിര്‍ബന്ധമാക്കല്‍ എന്നീ വിഷയങ്ങളിലാണ് തീരുമാനമെടുക്കേണ്ടത്. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് യോഗയും ആരോഗ്യവിദ്യാഭ്യാസവും എന്ന വിഷയത്തില്‍ പാഠപുസ്തകങ്ങള്‍ തയാറാക്കിനല്‍കാന്‍ മാനവവിഭവശേഷി മന്ത്രാലയം, എന്‍.സി.ഇ.ആര്‍.ടി., എന്‍.സി.ടി.ഇ., സി.ബി.എസ്.ഇ. എന്നിവയ്ക്ക് നിര്‍ദേശം നല്‍കണമെന്നാണ് പൊതു താല്‍പ്പര്യ ഹര്‍ജിയിലെ ആവശ്യം. ജീവിക്കാനുള്ള അവകാശം, തുല്യത, വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നിവ മുന്‍നിര്‍ത്തി ഇക്കാര്യം … Continue reading "സ്‌കൂളില്‍ യോഗ; തീരുമാനം മൂന്നുമാസത്തിനകം"

Published On:Nov 30, 2016 | 11:20 am

yoga-full-image-01

 

 

 

 

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് മൂന്നുമാസത്തിനകം തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. ദേശീയ യോഗനയം, ഒന്നുമുതല്‍ എട്ടാം ക്ലാസ് വരെ രാജ്യവ്യാപകമായി യോഗ നിര്‍ബന്ധമാക്കല്‍ എന്നീ വിഷയങ്ങളിലാണ് തീരുമാനമെടുക്കേണ്ടത്.
ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് യോഗയും ആരോഗ്യവിദ്യാഭ്യാസവും എന്ന വിഷയത്തില്‍ പാഠപുസ്തകങ്ങള്‍ തയാറാക്കിനല്‍കാന്‍ മാനവവിഭവശേഷി മന്ത്രാലയം, എന്‍.സി.ഇ.ആര്‍.ടി., എന്‍.സി.ടി.ഇ., സി.ബി.എസ്.ഇ. എന്നിവയ്ക്ക് നിര്‍ദേശം നല്‍കണമെന്നാണ് പൊതു താല്‍പ്പര്യ ഹര്‍ജിയിലെ ആവശ്യം.
ജീവിക്കാനുള്ള അവകാശം, തുല്യത, വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നിവ മുന്‍നിര്‍ത്തി ഇക്കാര്യം പരിഗണിക്കണം. ആരോഗ്യത്തിനുള്ള അവകാശം ഭരണഘടനയുടെ 21ാം വകുപ്പില്‍ പറയുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യഘടകമാണ്.
ആരോഗ്യസംരക്ഷണവും അതില്‍ ഉള്‍പ്പെടുന്നു. പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്കും അശരണര്‍ക്കും ആരോഗ്യസൗകര്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. എല്ലാ വിദ്യാര്‍ഥികള്‍ക്കും യോഗയും ആരോഗ്യവിദ്യാഭ്യാസവും നല്‍കാതെ ആരോഗ്യത്തിനുള്ള അവകാശം ഉറപ്പുവരുത്താനാവില്ല. യോഗ പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ദേശീയനയവും ആവശ്യമാണെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

LIVE NEWS - ONLINE

  • 1
    24 mins ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 2
    3 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 3
    4 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 4
    5 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 5
    5 hours ago

    പെരിയ ഇരട്ടക്കൊല

  • 6
    5 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 7
    5 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

  • 8
    5 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

  • 9
    5 hours ago

    പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്