Friday, November 16th, 2018

സ്‌കൂളില്‍ യോഗ; സുപ്രീം കോടതി ഹരജി തള്ളി

നേരത്തേ സ്‌കൂള്‍ സിലബസുകളില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Published On:Aug 8, 2017 | 2:46 pm

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യോഗ വിദ്യാഭ്യാസം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇത്തരം വിഷയങ്ങളില്‍ കോടതിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാറാണ് തീരുമാനിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്‌കൂളുകളില്‍ എന്തെല്ലാം പഠിപ്പിക്കണമെന്ന് പറയാന്‍ തങ്ങള്‍ ആരുമല്ല. ഇത് തങ്ങളുടെ തൊഴിലല്ല. അത് എങ്ങനെ കോടതി തീരുമാനിക്കും ജസ്റ്റിസ് എം.ബി. ലോകൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു.
പരാതിക്കാരുടെ ആവശ്യം അനുവദിക്കാനാവുന്നതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം നിയന്ത്രിക്കുന്ന നിയമപ്രകാരം യോഗപഠനം മൗലികാവകാശമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.
ഡല്‍ഹി ബി.ജെ.പി വക്താവ് അശ്വിനി കുമാര്‍ ഉപാധ്യായയും ജെ.സി സേത്തുമാണ് ഹരജി സമര്‍പിച്ചത്. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യോഗയും ആരോഗ്യ വിദ്യാഭ്യാസവും ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. മാനവവിഭവശേഷി മന്ത്രാലയം, എന്‍.സി.ഇ.ആര്‍.ടി., എന്‍.സി.റ്റി.ഇ, സി.ബി.എസ്.ഇ എന്നിവരോട് യോഗയുടെ പുസ്തകങ്ങള്‍ നല്‍കണമെന്ന് ഉപാധ്യായ ആവശ്യപ്പെട്ടിരുന്നു.
നേരത്തേ സ്‌കൂള്‍ സിലബസുകളില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമുന്നയിച്ച് മാനവവിഭവശേഷി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തില്‍; വന്‍പ്രതിഷേധം

  • 2
    12 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 3
    13 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 4
    14 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 5
    17 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 6
    19 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 7
    20 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 8
    21 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 9
    21 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി