Monday, July 22nd, 2019

യോഗ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഏറെ മികച്ചതാണ് യോഗ

Published On:Jul 1, 2019 | 9:20 am

മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഏറെ മികച്ചതാണ് യോഗ. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കുന്നു. അതിനാല്‍ തന്നെയാണ് കുട്ടികള്‍ യോഗ പരിശീലിപ്പിക്കണം എന്ന് പറയുന്നതും. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവരും കുറച്ച് നേരം യോഗയ്ക്കായി മാറ്റി വെയ്ക്കുന്നത് നല്ലതാണ്. ഈ തിരക്കേറിയ ജീവിതത്തില്‍ നമ്മുടെ മനസിനെ ശാന്തമാക്കാന്‍ യോഗ കൊണ്ട് സാധിക്കും. യോഗ ചെയ്യുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങള്‍ ശ്രദ്ദിക്കേണ്ടതുണ്ട്. സ്ഥിരമായി യോഗ ചെയ്യുന്നവര്‍ക്ക് അറിയാമെങ്കിലും, തുടക്കകാര്‍ക്ക് ഇതിനെ പറ്റി അറിയണമെന്നില്ല. നിങ്ങള്‍ യോഗ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.
പ്രഭാതകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് കുളിച്ചു ശരീരശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം യോഗ തുടങ്ങുവാന്‍. ഭക്ഷണം കഴിച്ച് ഒരിക്കലും യോഗ ചെയ്യാന്‍ പാടില്ല. യോഗ ചെയ്യുന്നതിനും കൃത്യമായ സമയമുണ്ട്. രാവിലെ നാല് മണി മുതല്‍ ഏഴ് മണി വരെയും വൈകിട്ട് നാലര മുതല്‍ ഏഴുമണി വരെയും യോഗ ചെയ്യാവുന്നതാണ്. ഒരു കാരണവശാലും യോഗ ചെയ്യുന്ന അവസരത്തില്‍ എയര്‍ കണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നതു ശരിയല്ല. എപ്പോഴും വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം യോഗ ചെയ്യേണ്ടത്. യോഗ ചെയ്യുന്ന അവസരത്തില്‍ തറയില്‍ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ തുടങ്ങാവൂ. യോഗ ചെയ്യുമ്പോള്‍ കിതപ്പു തോന്നിയാല്‍ വിശ്രമത്തിന് ശേഷമേ അടുത്ത യോഗയിലേക്കു കടക്കാവൂ.

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    4 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    5 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    6 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു