Monday, September 24th, 2018

ശരീരത്തിന്റെയും, മനസിന്റെയും നല്ല ആരോഗ്യത്തിന് യോഗ ശീലമാക്കൂ..

ശരീരത്തെ കൂടുതല്‍ ക്രിയാത്മകവും വഴക്കമുള്ളതുമാക്കാന്‍ യോഗ സഹായിക്കും

Published On:Jun 21, 2018 | 10:18 am

ശരീരത്തിന്റെയും, മനസിന്റെയും നല്ല ആരോഗ്യത്തിന് വേണ്ടി ഏവര്‍ക്കും തിരഞ്ഞെടുക്കാന്‍ പറ്റുന്നതാണ് യോഗ പരിശീലനം. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് ഏവരും യോഗ പരിശിലിക്കുന്നത് നല്ലതാണ്. ഈ തിരക്കേറിയ ജീവിതത്തില്‍ നമ്മുടെ ആരോഗ്യത്തിനും, മനസിനും വേണ്ട പരിചരണം നല്‍കാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. പോരാത്തതിന് പലരോഗങ്ങളും. നമ്മള്‍ നേരിടുന്ന പല രോഗങ്ങള്‍ക്കും യോഗ ഒരു പരിഹാരം തന്നെയാണ്. ജീവിതശൈലീ രോഗങ്ങളായ രക്താതിമര്‍ദ്ദം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെ ചെറുത്തു തോല്‍പ്പിക്കാന്‍ യോഗ പരിശീലിക്കുന്നതിലൂടെ സാധിക്കും. അമിത ശരീര ഭാരം, സ്‌ട്രെസ് എന്നിവ പരിഹരിക്കാനും യോഗ ചെയ്യാവുന്നതാണ്. ശരീരത്തെ കൂടുതല്‍ ക്രിയാത്മകവും വഴക്കമുള്ളതുമാക്കാന്‍ യോഗ സഹായിക്കും. നടുവേദന, വയറിന്റെ അമിത വണ്ണം, എന്നിവയ്ക്കും പരിഹാരം യോഗാസനത്തിലുണ്ട്. അതിനാല്‍ തന്നെ ഇന്നു മുതല്‍ നിങ്ങള്‍ ഓരോര്‍ത്തതര്‍ക്കും യോഗ പരിശീലിച്ചു തുടങ്ങാവുന്നതാണ്.
* യോഗ ചെയ്യുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം
യോഗ ചെയാന്‍ പ്രഭാതമാണ് അനുയോജ്യമായസമയം.
വൈകുന്നേരങ്ങളില്‍ 4 മണിക്കും 8 മണിക്കും ഇടയില്‍ ആഹാരം കഴിക്കുന്നതിനു മുന്‍പായി യോഗ ചെയ്യാവുന്നതാണ്
ഭക്ഷണം കഴിച്ച് മൂന്നോ നാലോ മണിക്കൂര്‍ കഴിഞ്ഞു മാത്രമേ പരിശീലനം നടത്താവൂ
നല്ല വായു സഞ്ചാരമുള്ള സ്ഥലം യോഗ ചെയാന്‍ തിരഞ്ഞെടുക്കുക
ഡോക്ടറുടെയോ, യോഗാചാര്യന്റെയോ ഉപദേശം തേടിയ ശേഷം മാത്രമായിരിക്കണം ഗര്‍ഭിണികള്‍, വൃദ്ധജനങ്ങള്‍ എന്നിവര്‍ യോഗ പരിശീലിക്കുവാന്‍
രോഗങ്ങളുള്ളവരും യോഗ ചെയ്യുന്നതിനു മുമ്പ് ഒരു ആചാര്യന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും.
ഭാരം കുറഞ്ഞതും അയഞ്ഞതുമായ വസ്ത്രം ധരിച്ചു വേണം യോഗ ചെയാന്‍
വെറും നിലത്തിരുന്ന യോഗ ചെയ്യാന്‍ പാടുള്ളതല്ല. പായോ ബെഡ്ഷീറ്റോ വിരിക്കാവുന്നതാണ്.
ആര്‍ത്തവ സമയത്ത് കഠിനമായ യോഗ പരിശീലനം ഒഴിവാക്കാം.

LIVE NEWS - ONLINE

  • 1
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    6 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    7 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    11 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    11 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    12 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    13 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    13 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    13 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു