Saturday, November 17th, 2018

ശങ്കറിന് മാത്രം സാധിക്കുന്ന ചിത്രമാണ് ‘2.0’: എ.ആര്‍.റഹ്മാന്‍

വിശ്വസിക്കാന്‍ കഴിയാത്ത തരത്തിലാണ് 2.0യുടെ ക്ലൈമാക്‌സ് ശങ്കര്‍ ഒരുക്കിയിരിക്കുന്നത്.

Published On:Aug 6, 2018 | 8:41 am

യന്തിരന്റെ രണ്ടാം ഭാഗമായ ‘2.0’സംവിധായകന്‍ ശങ്കറിന് മാത്രം സാധിക്കുന്ന ചിത്രമാണെന്ന് ഇന്ത്യന്‍ സംഗീത ഇതിഹാസം എ.ആര്‍.റഹ്മാന്‍. വിശ്വസിക്കാന്‍ കഴിയാത്ത തരത്തിലാണ് 2.0യുടെ ക്ലൈമാക്‌സ് ശങ്കര്‍ ഒരുക്കിയിരിക്കുന്നതെന്നും റഹ്മാന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘സിനിമക്കായി തനിക്കു വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയാവുന്ന ആളാണ് ശങ്കര്‍. ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല’റഹ്മാന്‍ പറഞ്ഞു. ചിത്രത്തിന് സംഗീതമൊരുക്കുന്നത് റഹ്മാന്‍ തന്നെയാണ്.
ചിത്രത്തില്‍ സൂപ്പര്‍ താരം രജനീകാന്തിന്റെ വില്ലനായി എത്തുന്നത് ബോളിവുഡിലെ ആക്ഷന്‍ സ്റ്റാര്‍ അക്ഷയ് കുമാറാണ്. ആമി ജാക്‌സനാണ് നായിക. ഇന്ത്യന്‍ ചലച്ചിത്രം ഇതുവരെ കണ്ടിട്ടുളളതില്‍ വച്ച് ഏറ്റവും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ചിത്രത്തിനായി ഉപയോഗിച്ചിട്ടുള്ളത്. നവംബര്‍ 29ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

 

LIVE NEWS - ONLINE

  • 1
    19 mins ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 2
    4 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 3
    5 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 4
    13 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 5
    14 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 6
    18 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 7
    20 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 8
    20 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 9
    23 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി