Tuesday, November 13th, 2018

ഇനി ശ്രദ്ധ മുഴുവന്‍ യ്ന്തിരന്‍ രണ്ടില്‍

        ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ രജനികാന്ത് ഷങ്കര്‍ ചിത്രം യന്തിരന്‍ രണ്ടില്‍. റിലീസിന് ഇനി ഒരു വര്‍ഷത്തോളം ബാക്കിയുള്ളപ്പോള്‍ ചിത്രം 200 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു. വിതരണാവകാശം, സാറ്റലൈറ്റ് റൈറ്റ്എന്നിവയിലൂടെയാണ് യന്തിരന്‍ പണം കൊയ്തത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ വിതരണാവകാശം വിറ്റ് പോയത് 80 കോടി രൂപയ്ക്കാണ്. 100 കോടിയാണത്രേ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. അക്ഷയ്‌യുടെ … Continue reading "ഇനി ശ്രദ്ധ മുഴുവന്‍ യ്ന്തിരന്‍ രണ്ടില്‍"

Published On:Jun 17, 2017 | 10:33 am

Yendiran 2.0 Full 001

 

 

 

 

ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ രജനികാന്ത് ഷങ്കര്‍ ചിത്രം യന്തിരന്‍ രണ്ടില്‍. റിലീസിന് ഇനി ഒരു വര്‍ഷത്തോളം ബാക്കിയുള്ളപ്പോള്‍ ചിത്രം 200 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു. വിതരണാവകാശം, സാറ്റലൈറ്റ് റൈറ്റ്എന്നിവയിലൂടെയാണ് യന്തിരന്‍ പണം കൊയ്തത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ വിതരണാവകാശം വിറ്റ് പോയത് 80 കോടി രൂപയ്ക്കാണ്. 100 കോടിയാണത്രേ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. അക്ഷയ്‌യുടെ താരമൂല്യവും തുക വര്‍ദ്ധിക്കുന്നതിന് കാരണമായി.
110 കോടിക്കാണ് സാറ്റലൈറ്റ് റൈറ്റ് വിറ്റു പോയത്. തമിഴ്, ഹിന്ദി, തെലുങ്ക്, ജപ്പാനീസ്, കൊറിയന്‍, ചൈനീസ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 450 കോടിയാണ്. ആമി ജാക്‌സനാണ് നായിക. നിരവ് ഷാ ഛായാഗ്രഹണവും എ.ആര്‍. റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു. ത്രീഡിയില്‍ ചിത്രീകരിക്കുന്ന യന്തിരന്‍ 2വില്‍ ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്നുണ്ട്. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.

LIVE NEWS - ONLINE

  • 1
    21 mins ago

    മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

  • 2
    35 mins ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 3
    55 mins ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 4
    1 hour ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 5
    1 hour ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 6
    3 hours ago

    ആറുലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്നുപേര്‍ പിടിയില്‍

  • 7
    3 hours ago

    കാട്ടാനകള്‍ കടകള്‍ തകര്‍ത്തു

  • 8
    3 hours ago

    കഞ്ചാവ് കേസില്‍ റിമാന്‍ഡിലായ ആള്‍ വീണ്ടും പിടിയില്‍

  • 9
    3 hours ago

    തമിഴ്‌നാട്ടില്‍ നിന്നും കടത്തിയ 500 കിലോ റേഷനരി പിടികൂടി