Thursday, June 21st, 2018

യെമന്‍ പൗരനെ കൊന്ന കേസ്; മലയാളി നഴ്‌സിനെ സനയിലേക്ക് മാറ്റി

സനയിലേക്ക് മാറ്റിയതോടെ നിമിഷക്ക് നിയമസഹായത്തിനും വഴി തുറക്കുകയാണ്.

Published On:Jun 9, 2018 | 10:16 am

പാലക്കാട്: യെമന്‍ പൗരനെ കൊന്ന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സിനെ യെമന്‍ തലസ്ഥാനമായ സനയിലെ ജയിലിലേക്ക് മാറ്റി. ഹൂതികളുടെ ശക്തികേന്ദ്രമായ അല്‍ബൈയ്ദയിലെ ജയിലില്‍ കഴിയുകയായിരുന്നു പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ ഇതുവരെ. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സന്നദ്ധപ്രവര്‍ത്തകരും ഇടപെട്ടതിനെ തുടര്‍ന്നാണ് നിമിഷയെ സനയിലേക്ക് മാറ്റാനായത്. സനയിലേക്ക് മാറ്റിയതോടെ നിമിഷക്ക് നിയമസഹായത്തിനും വഴി തുറക്കുകയാണ്. നിമിഷക്കായി ഇന്ത്യന്‍ എംബസി അഭിഭാഷകനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014ലാണ് യെമന്‍പൗരനായ തലാലിന്റെ സഹായം നിമിഷ തേടിയത്. എന്നാല്‍,താന്‍ ഭാര്യയാണെന്നു തലാല്‍ പലരെയും വിശ്വസിപ്പിക്കുകയും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കുകയും ചെയ്തു. ക്ലിനിക്കില്‍ നിന്ന് ലഭിച്ച വരുമാനം മുഴുവന്‍ സ്വന്തമാക്കി. നിമിഷയുടെ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു. പാസ്‌പോര്‍ട്ട് പിടിച്ചുവച്ച ശേഷം നിമിഷയെ പീഡിപ്പിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയും ചെയ്തു. മറ്റു വഴികളില്ലാതെ വന്നപ്പോള്‍ നിമിഷ ഇയാളെ കൊലപ്പെടുത്തി വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. തനിക്ക് സഹായം വേണമെന്ന് അഭ്യര്‍ത്ഥിച്ച് നിമിഷ എഴുതിയ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു. എപ്പോള്‍ വേണമെങ്കിലും ജീവന്‍ നഷ്ടപ്പെടാം, എന്നെ സഹായിക്കണം എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. തുടര്‍ന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടത്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

  • 2
    9 hours ago

    ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

  • 3
    10 hours ago

    കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

  • 4
    12 hours ago

    കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

  • 5
    13 hours ago

    മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

  • 6
    14 hours ago

    ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

  • 7
    16 hours ago

    കാസര്‍കോട് പുലി കെണിയില്‍ വീണു

  • 8
    16 hours ago

    പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

  • 9
    16 hours ago

    പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍