Thursday, April 25th, 2019

യെദിയൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു തുടങ്ങി

ഭൂരിപക്ഷത്തിന് 111 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.

Published On:May 19, 2018 | 4:05 pm

ബംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം അവസാനഘട്ടത്തിലേക്ക്. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു തുടങ്ങി. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ തയാറാണെന്ന് ബി.എസ്.യെദിയൂരപ്പ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് യെദിയൂരപ്പയുടെ രാജിയെന്നാണു സൂചന. യെദിയൂരപ്പ രാജി സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡയേയും കോണ്‍ഗ്രസ് ബംഗളുരുവിലെ ഹോട്ടലില്‍ കണ്ടെത്തിയതോടെയാണ് ബിജെപിയുടെ പ്രതീക്ഷകള്‍ തകര്‍ന്നത്. ആനന്ദ് സിംഗ് ബംഗളൂരുവിലെ ഹോട്ടലില്‍നിന്നു നിയമസഭയിലേക്ക് പുറപ്പെട്ടതായാണു റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസില്‍നിന്ന് രണ്ട് എംഎല്‍എമാരും ഒരു ജെഡിഎസ് എംഎല്‍എയും രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണക്കുമെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകില്ല. ഇതാണു ബിജെപിയുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായത്. ബിജെപിക്ക് നിലവില്‍ 104 എംഎല്‍എമാരുടെ പിന്തുണയാണുളളത്. ഭൂരിപക്ഷത്തിന് 111 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    8 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    9 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    13 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    15 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    15 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍