Wednesday, August 15th, 2018

യെദിയൂരപ്പ നേതാവ്; നാളെ സത്യപ്രതിജ്ഞ നടത്താന്‍ നീക്കം

ഭൂരിപക്ഷം തെളിയിക്കാന്‍ നാളെ വരെ സമയം അനുവദിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടും.

Published On:May 16, 2018 | 11:58 am

ബംഗലുരു: ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബിഎസ് യെദിയൂരപ്പയെ തെരഞ്ഞെടുത്തു. ബംഗളൂരുവില്‍ ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് യെദിയൂരപ്പയെ നേതാവായി തെരഞ്ഞെടുത്തത്. പുതിയ സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് അനുവാദം ചോദിക്കാന്‍ അദ്ദേഹം വീണ്ടും രാജ്ഭവനിലേക്ക് തിരിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ നാളെ വരെ സമയം അനുവദിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ യെദിയൂരപ്പ അറിയിച്ചിരുന്നു. നാളെ യെദിയൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന.
ജനങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാരാണ് ആഗ്രഹിച്ചതെന്നും അത് ഉണ്ടാകുമെന്ന ഉറപ്പുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. പലരും അനാവശ്യ ആശങ്കയുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ജനങ്ങള്‍ ബി.ജെ.പിക്കൊപ്പമാണ്. കോണ്‍ഗ്രസിന്റെ പിന്‍വാതില്‍ ശ്രമങ്ങളെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും പ്രകാശ് ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.

 

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    10 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    13 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    19 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    19 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍