Monday, July 22nd, 2019

ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

ഇത് വ്യക്തിപരമായ കേസാണ്. അതിനാല്‍ തന്നെ ഇത് പാര്‍ട്ടിയുമായി ബന്ധപ്പെടുത്തേണ്ടതില്ല.

Published On:Jun 18, 2019 | 12:44 pm

ന്യൂഡല്‍ഹി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയെ കുറിച്ച് അറിയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ പാര്‍ട്ടി നേതൃത്വം ഈ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. ഇത് വ്യക്തിപരമായ കേസാണ്. അതിനാല്‍ തന്നെ ഇത് പാര്‍ട്ടിയുമായി ബന്ധപ്പെടുത്തേണ്ടതില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. കേസില്‍ പാര്‍ട്ടി ഇടപെടില്ല എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നതെന്നാണ് സൂചന. നേരത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് ഉയര്‍ന്നു വന്നപ്പോഴും ആദ്യഘട്ടത്തില്‍ പാര്‍ട്ടിക്ക് ഈ കേസുമായ ബന്ധമില്ല എന്ന നിലപാട് തന്നെയാണ് സി.പി.എം സ്വീകരിച്ചത്. എന്നാല്‍ പിന്നീട് കോടിയേരി ബാലകൃഷ്ണനില്‍ നിന്ന് ഉള്‍പ്പടെ പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. സമാനമായ നിലപാട് തന്നെയാണ് ഈ വിഷയത്തിലും പാര്‍ട്ടി കേന്ദ്ര നേതൃത്വം സ്വീകരിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു