Friday, November 16th, 2018

രാഷ്ട്രീയ പ്രമേയ ഭേദഗതി വിജയമോ പരാജയമോ അല്ല: യെച്ചൂരി

പാര്‍ട്ടി ഒറ്റക്കെട്ടാണ്, പ്രശ്‌നങ്ങളില്ല.

Published On:Apr 21, 2018 | 12:16 pm

ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തന്നെ തുടരുമെന്ന് സൂചന. കേന്ദ്ര കമ്മറ്റി വോട്ടിനിട്ട് തള്ളിയ യെച്ചൂരിയുടെ വാദത്തിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്ത്രപരമായ വിജയം ലഭിച്ചതോടെയാണ് അദ്ദേഹം തന്നെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു തുടരാനുള്ള സാധ്യത തെളിഞ്ഞത്. മറിച്ചാണെങ്കില്‍ യെച്ചൂരിയുടെ കാര്യം പരുങ്ങലിലായേനെ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം.
അതിനിടെ രാഷ്ട്രീയപ്രമേയത്തിലെ ഭേദഗതി ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിജയമോ പരാജയമോ അല്ലെന്ന് യെച്ചൂരി പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും പ്രശ്‌നങ്ങളില്ലെന്നും യെച്ചൂരി വ്യക്തമാക്കി. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട് രാഷ്്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസുമായി യാതൊരു ബന്ധവും വേണ്ടെന്ന ഭാഗം ഒഴിവാക്കിയിരുന്നു. കാരാട്ട് പക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു തീരുമാനം.

 

LIVE NEWS - ONLINE

  • 1
    21 mins ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 2
    2 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 3
    2 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 4
    3 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 5
    3 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 6
    3 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 7
    3 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 8
    4 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 9
    5 hours ago

    വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവു വില്‍പന നടത്തി മടങ്ങയ 2 യുവാക്കള്‍ പിടിയില്‍