Wednesday, July 24th, 2019

ഗണേഷിനെതിരെ യാമിനി മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കി

തിരു : മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഭാര്യ യാമിനി തങ്കച്ചി മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കി. കോളിളക്കമുണ്ടാക്കിയ വാര്‍ത്താസമ്മേളനത്തിനു ശേഷമാണ് യാമിനി തങ്കച്ചി ഗണേഷിനെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചത്. രാത്രി ഒമ്പത് മണിയോടെയാണ് യാമിനി പരാതിയുമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എത്തിയത്. അരമണിക്കൂറോളം സമയം മുഖ്യമന്ത്രിയുമായി യാമിനി തങ്കച്ചി ചര്‍ച്ച നടത്തുകയും ചെയ്തു. യാമിനി എത്തി പതിനഞ്ചു മിനിട്ടിനു ശേഷം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി ഷിബു ബേബി ജോണും ക്ലിഫ് ഹൗസിലെത്തി. … Continue reading "ഗണേഷിനെതിരെ യാമിനി മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കി"

Published On:Apr 1, 2013 | 9:40 pm

തിരു : മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഭാര്യ യാമിനി തങ്കച്ചി മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കി. കോളിളക്കമുണ്ടാക്കിയ വാര്‍ത്താസമ്മേളനത്തിനു ശേഷമാണ് യാമിനി തങ്കച്ചി ഗണേഷിനെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചത്. രാത്രി ഒമ്പത് മണിയോടെയാണ് യാമിനി പരാതിയുമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എത്തിയത്. അരമണിക്കൂറോളം സമയം മുഖ്യമന്ത്രിയുമായി യാമിനി തങ്കച്ചി ചര്‍ച്ച നടത്തുകയും ചെയ്തു. യാമിനി എത്തി പതിനഞ്ചു മിനിട്ടിനു ശേഷം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി ഷിബു ബേബി ജോണും ക്ലിഫ് ഹൗസിലെത്തി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷം നേരെ മ്യൂസിയം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് ഗണേഷിനെതിരെ യാമിനി പരാതി നല്‍കിയത്. അടിയന്തര നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി യാമിനി തങ്കച്ചി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യാമിനി പരാതി നല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രി ഡി ജി പിയെ വിളിച്ചു വരുത്തി ചര്‍ച്ച ചെയ്തു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
അതിനിടെ തന്നെ മര്‍ദ്ദിച്ചെന്ന് കാട്ടി മന്ത്രി ഗണേഷും പോലീസില്‍ പരാതി നല്‍കി. ആയുധം കൊണ്ട് യാമിനി മര്‍ദ്ദിച്ചുവെന്നാണ് ഗണേഷ് നല്‍കിയ പരാതിയില്‍ പറയുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    2 hours ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    3 hours ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    3 hours ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    3 hours ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    4 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    5 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    5 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    5 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല