Tuesday, November 20th, 2018

യമഹ മോട്ടോര്‍ അവതരിപ്പിച്ച FZ25, ഫേസര്‍25 മോഡലുകളെ തിരിച്ചുവിളിക്കുന്നു..

അംഗീകൃത ഡീലര്‍ഷിപ്പുകള്‍ മുഖേന നിര്‍മ്മാണപ്പിഴവുള്ള ഹെഡ്കവറുകള്‍ കമ്പനി സൗജന്യമായി മാറ്റി നല്‍കും

Published On:Jan 10, 2018 | 10:16 am

യമഹ മോട്ടോര്‍ അവതരിപ്പിച്ച FZ25, ഫേസര്‍ 25 മോഡലുകളെ തിരിച്ചുവിളിക്കുന്നു. ഹെഡ് കവറിന്റെ നിര്‍മ്മാണപ്പിഴവാണ് മോഡലുകള്‍ തിരിച്ചു വിളിക്കാന്‍ കാരണം. 2017 ജനുവരി മുതല്‍ നിര്‍മ്മിച്ച 21,640 FZ25 മോട്ടോര്‍സെക്കിളുകളെയും 2,257 ഫേസര്‍ 25 മോട്ടോര്‍സൈക്കിളുകളെയും അടിയന്തരമായി തിരികെവിളിച്ചു പ്രശ്‌നം പരിഹരിക്കാനാണ് കമ്പനി തീരുമാനം.
അംഗീകൃത ഡീലര്‍ഷിപ്പുകള്‍ മുഖേന നിര്‍മ്മാണപ്പിഴവുള്ള ഹെഡ്കവറുകള്‍ കമ്പനി സൗജന്യമായി മാറ്റി നല്‍കും. മുന്‍കരുതല്‍ നടപടിയായാണ് മോട്ടോര്‍സൈക്കിളുകളെ ഇപ്പോള്‍ തിരിച്ചുവിളിക്കുന്നതെന്നും യമഹ കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാണപ്പിഴവിന്റെ പേരില്‍ FZ25, ഫേസര്‍ 25 മോട്ടോര്‍സൈക്കിളുകള്‍ അപകടത്തില്‍പ്പെട്ടതായി അറിവില്ലെന്ന് യമഹ വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ നേരിട്ട് വിവരം അറിയിക്കും. ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ട് വാഹനത്തില്‍ നിര്‍മ്മാണപ്പിഴവുണ്ടോ എന്ന് പരിശോധിക്കാനും FZ25, ഫേസര്‍ 25 ഉടമസ്ഥര്‍ക്ക് അവസരം നല്‍കും

LIVE NEWS - ONLINE

  • 1
    14 mins ago

    കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്

  • 2
    16 mins ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 3
    48 mins ago

    ചക്കരക്കല്ലിലെ വിവാദ മാല കവര്‍ച്ച; യഥാര്‍ത്ഥ പ്രതി അറസ്റ്റില്‍

  • 4
    1 hour ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 5
    1 hour ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 6
    1 hour ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 7
    2 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 8
    2 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    3 hours ago

    ഫഹദിന്റെ നായികയായി സായി പല്ലവി