Saturday, January 19th, 2019

പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍ ഉടന്‍ വിപണിയിലേക്ക്

യമഹ YZF-R15 വേര്‍ഷന്‍ 3.0 മോട്ടോജിപി എഡിഷന്‍ ആഗസ്റ്റില്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

Published On:Jun 26, 2018 | 9:23 am

യമഹ YZF-R15 വേര്‍ഷന്‍ 3.0 മോട്ടോജിപി എഡിഷന്‍ ആഗസ്റ്റില്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. യമഹയുടെ മോട്ടോജിപി ബൈക്കുകളില്‍ കണ്ടുവരുന്ന നീല നിറശൈലി പുതിയ R15 മോട്ടോജിപി എഡിഷന് ലഭിക്കും. ഇതിന് പുറമെ മുന്നിലും വശങ്ങളിലും മൊവിസ്റ്റര്‍ ലോഗോയും വരാനുള്ള മോട്ടോജിപി എഡിഷനില്‍ ഉണ്ടാകും. തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ R15 V3.0 മോട്ടോജിപി എഡിഷന്‍ ഇതിനകം വില്‍പനയ്‌ക്കെത്തി കഴിഞ്ഞു.
155 സിസി നാലു സ്ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ യമഹ R15 മോട്ടോജിപി എഡിഷനിലും തുടരും. എഞ്ചിന് 19 bhp കരുത്തും 15 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഗിയര്‍ബോക്സ് ആറു സ്പീഡ്. ഗിയര്‍ ഷിഫ്റ്റിംഗ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചും ബൈക്കിലുണ്ട്. മോഡലില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന VVA സംവിധാനം എഞ്ചിന്‍ മികവ് വര്‍ധിപ്പിക്കും.മുതിര്‍ന്ന R1, R6 സഹോദരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് R15 -ന്റെ രൂപകല്‍പന.
തണ്ടര്‍ ഗ്രേയ്, റേസിംഗ് ബ്ലൂ എന്നീ രണ്ടു നിറങ്ങളിലാണ് യമഹ R15 ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുന്നത്. നിലവില്‍ 1.26 ലക്ഷം രൂപയാണ് സ്റ്റാന്‍ഡേര്‍ഡ് യമഹ R15 V3.0 -യ്ക്ക് ഡല്‍ഹി എക്സ്ഷോറൂം വില . പുതിയ മോട്ടോജിപി എഡിഷന് എന്തായാലും വില കൂടുമെന്നാണ് റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 2
    4 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 3
    7 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 4
    8 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 5
    8 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 6
    8 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    8 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    9 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 9
    10 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു