Wednesday, July 24th, 2019

യമഹ R15 മോട്ടോജിപി എഡിഷന്‍ ഇന്ത്യയില്‍

പുതിയ YZF-R15 വേര്‍ഷന്‍ 3.0 മോട്ടോജിപി എഡിഷന് 1.30 ലക്ഷം രൂപയാണ് വിപണിയില്‍ വില

Published On:Aug 17, 2018 | 8:32 am

യമഹ R15 മോട്ടോജിപി ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍. പുതിയ YZF-R15 വേര്‍ഷന്‍ 3.0 മോട്ടോജിപി എഡിഷന് 1.30 ലക്ഷം രൂപയാണ് വിപണിയില്‍ വില. 2018 ഓട്ടോ എക്സ്പോയില്‍ യമഹ കൊണ്ടുവന്ന പുതുതലമുറ R15 V3 -യെക്കാളും 3,000 രൂപ കൂടുതലാണിത്. യമഹയുടെ വിഖ്യാത മോട്ടോജിപി മോഡല്‍ YZR-M1 -ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ R15 V3 മോട്ടോജിപി എഡിഷന്റെ ഒരുക്കം.
155 സിസി നാലു സ്ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ യമഹ R15 മോട്ടോജിപി എഡിഷനിലും തുടരും. എഞ്ചിന് 19 bhp കരുത്തും 15 Nmtorqum പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. യമഹ റേസിംഗ് ബ്ലൂ നിറശൈലിയ്ക്ക് പുറമെ പുതിയ ബ്ലൂ-ബ്ലാക്, റെഡ്-ഗ്രെയ് നിറശൈലികളിലും യമഹ R15 ഇനി മുതല്‍ അണിനിരക്കും. മോട്ടോജിപി എഡിഷന്‍ R15 ന്റെ ഫെയറിംഗില്‍ കമ്പനി പതിപ്പിച്ച മുവിസ്റ്റാര്‍, ഇനിയോസ്, യമല്യൂബ് ബ്രാന്‍ഡുകളുടെ ലോഗോകള്‍ R15 മോട്ടോജിപി എഡിഷന്‍ കിട്ടും.
ഗിയര്‍ ഷിഫ്റ്റിംഗ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ച ബൈക്കിലുണ്ട്. മോഡലില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന VVA സംവിധാനം എഞ്ചിന്‍ മികവ് വര്‍ധിപ്പിക്കും. അടുത്തിടെ മോഡലിനെ പരിഷ്‌കരിച്ചപ്പോള്‍ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ കമ്പനി പുതുക്കിയിരുന്നു. ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് ലിമിറ്റഡ് എഡിഷന്‍ ഞ15 മോട്ടോജിപി പതിപ്പിന്റെ ബുക്കിംഗ്. ബുക്ക് ചെയ്യുന്നവര്‍ക്ക് സെപ്തംബര്‍ മുതല്‍ മോഡലുകളെ കമ്പനി കൈമാറും.

LIVE NEWS - ONLINE

  • 1
    1 hour ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    1 hour ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    2 hours ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    2 hours ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    2 hours ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    3 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    4 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    4 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    4 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല