Friday, August 17th, 2018

പുതിയ യമഹ R15 V3.0 മോട്ടോര്‍സൈക്കിള്‍…വില 1.25 ലക്ഷം

റേസിംഗ് ബ്ലൂ, തണ്ടര്‍ ഗ്രേയ് എന്നീ രണ്ടു നിറങ്ങളിലാണ് യമഹ R15 V3.0 ലഭ്യമാവുക

Published On:Feb 8, 2018 | 10:33 am

പുതിയ യമഹ R15 V3.0 മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 1.25 ലക്ഷം രൂപയാണ് പുതിയ R15 ന്റെ എക്സ്ഷോറൂം വില. 150 സിസി ശ്രേണിയില്‍ പൂര്‍ണ ഫെയറിംഗോടെ എത്തുന്ന ആദ്യ മോട്ടോര്‍സൈക്കിളാണ് പുതിയ യമഹ R15. പുത്തന്‍ 155 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍ എന്നിവ യമഹ R15 V3.0 മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളാണ്.
19.03 bhp കരുത്തും 15 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ് ഒരുങ്ങുന്നത്. എഞ്ചിന്‍ മികവ് വര്‍ധിപ്പിക്കുന്നതിന് യമഹ അവതരിപ്പിച്ച VVA സംവിധാനമാണ് മോട്ടോര്‍സൈക്കിളിന്റെ മറ്റൊരു വിശേഷം. പരിഷ്‌കരിച്ച അഗ്രസീവ് ഹെഡ്ലാമ്പ്, സ്പോര്‍ടി ടെയില്‍ലാമ്പ് എന്നിവ പുതിയ R15 ന്റെ ഡിസൈന്‍ വിശേഷങ്ങളാണ്. ഏറ്റവും പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് യമഹ R15 ല്‍ ഒരുങ്ങുന്നത്. റേസിംഗ് ബ്ലൂ, തണ്ടര്‍ ഗ്രേയ് എന്നീ രണ്ടു നിറങ്ങളിലാണ് യമഹ R15 V3.0 ലഭ്യമാവുക.

LIVE NEWS - ONLINE

  • 1
    10 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    11 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    13 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    14 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    14 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    15 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    16 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    18 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    19 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി