Monday, June 17th, 2019

പുതിയ നിറങ്ങളില്‍ യമഹ MT-15

യമഹ ഡീലര്‍ഷിപ്പില്‍ റെഡ്, വൈറ്റ്, ബ്ലൂ നിറപ്പതിപ്പുകളിലുള്ള പുതിയ MT15 -ന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്

Published On:Jun 4, 2019 | 9:26 am

ഉപഭോക്താക്കളുടെ പരാതി ഉള്‍ക്കൊണ്ട് കമ്പനിയിപ്പോള്‍ MT-15 -ന് പുതിയ മൂന്ന് നിറപ്പതിപ്പുകള്‍ കൂടി നല്‍കിയതായാണ് സൂചന. യമഹ ഡീലര്‍ഷിപ്പില്‍ റെഡ്, വൈറ്റ്, ബ്ലൂ നിറപ്പതിപ്പുകളിലുള്ള പുതിയ MT15 -ന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. തുടക്കത്തില്‍ ഡാര്‍ക്ക് ബ്ലൂ മാറ്റ്, ബ്ലാക്ക് മാറ്റ് നിറപ്പതിപ്പുകളില്‍ മാത്രമെ MT-15 -നെ കമ്പനി വില്‍പ്പനയ്ക്കെത്തിച്ചിരുന്നുള്ളൂ. 2019 മാര്‍ച്ച് 15-നാണ് പുതിയ MT 15 -നെ യമഹ വിപണിയിലെത്തിച്ചത്. മുമ്പ് ബൈക്കിനുണ്ടായിരുന്ന നിറങ്ങള്‍ മാറ്റ് ഫിനിഷില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് മെറ്റാലിക് ഫിനിഷിംഗിലുള്ള നിറങ്ങളാണ്. എക്സ്ഷോറൂം കണക്ക് പ്രകാരം 1.36 ലക്ഷം രൂപയാണ് യമഹ MT-15 -ന്റെ വില.
155 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് SOHC എഞ്ചിനാണ് യമഹ MT-15 ന്. ഇത് 19 bhp കരുത്തും 15 Nm torque ഉം കുറിക്കും. ആറ് സ്പീഡാണ് ബൈക്കിന്റെ ഗിയര്‍ബോക്സ്. 138 കിലോയാണ് ഭാരം. 17 ഇഞ്ച് അലോയ് വീലുകളാണ് ബൈക്കിലുള്ളത്. ഇരുവശങ്ങളിലും ഡിസ്‌ക്ക് ബ്രേക്കുകളുണ്ടെങ്കിലും മുന്‍വശത്ത് മാത്രമെ എബിഎസ് സംവിധാനമുള്ളൂ.

LIVE NEWS - ONLINE

  • 1
    15 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    18 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    21 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    22 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    1 day ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    1 day ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    2 days ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി