Monday, August 26th, 2019

യമഹ MT-15 മാര്‍ച്ചില്‍ വിപണിയില്‍ എത്തും?

5,000 രൂപ മുന്‍കൂര്‍ പണമടച്ച് ബൈക്ക് ബുക്ക് ചെയ്യുന്നവര്‍ക്ക് ഏപ്രില്‍ ആദ്യവാരം മോഡല്‍ ലഭിച്ചു തുടങ്ങും

Published On:Feb 5, 2019 | 12:27 pm

യമഹ MT-15 മാര്‍ച്ച് 15 -ന് വിപണിയില്‍ വില്‍പ്പനയ്ക്ക്് വരുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ MT-15 ബൈക്കിന്റെ പ്രീബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. 5,000 രൂപ മുന്‍കൂര്‍ പണമടച്ച് ബൈക്ക് ബുക്ക് ചെയ്യുന്നവര്‍ക്ക് ഏപ്രില്‍ ആദ്യവാരം മോഡല്‍ ലഭിച്ചു തുടങ്ങും. യമഹ YZF-R15 V3.0 മോഡലിന്റെ നെയ്ക്കഡ് പതിപ്പാണ് വരാനിരിക്കുന്ന MT-15. ഉയര്‍ന്ന ഹാന്‍ഡില്‍ബാറും പിറകിലേക്ക് ചാഞ്ഞ ഫൂട്ട് പെഗുകളും MT-15 മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പ്, വിഭജിച്ച സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, സ്ലിപ്പര്‍ ക്ലച്ച്, ഇരട്ട ചാനല്‍ എബിഎസ് എന്നിവയെല്ലാം MT-15 -ന് ലഭിക്കുന്നുണ്ട്. എന്നാല്‍ വില നിയന്ത്രിച്ചു നിര്‍ത്തുന്നതിനായി അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ബൈക്കിലുണ്ടായിരിക്കില്ല. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ തല്‍സ്ഥാനത്ത് ഇടംപിടിക്കും.
പിറകിലെ മോണോഷോക്ക് യൂണിറ്റിലും സമാന നടപടികള്‍ പ്രതീക്ഷിക്കാം. യമഹ R15 ഉപയോഗിക്കുന്ന അണ്ടര്‍ബോണ്‍ ഷാസി പുതിയ MT-15 ഉം പങ്കിടും. 155 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് യമഹ MT-15 ന്. ലിക്വിഡ് കൂളിംഗ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളുടെ പിന്തുണ എഞ്ചിനുണ്ട്. 10,000 rpm -ല്‍ 19.3 bhp കരുത്തും 8,500 rpm -ല്‍ 15 Nm torque ഉം എഞ്ചിന്‍ പരമാവധി കുറിക്കും. ആറു സ്പീഡ് ഗിയര്‍ബോക്സാണ് ബൈക്കില്‍. 1,335 mm വീല്‍ബേസുള്ള MT-15, 135 കിലോ ഭാരം കുറിക്കും. പ്രധാനമായും പ്രതിദിന കമ്മ്യൂട്ടര്‍ റൈഡുകള്‍ക്ക് ഉചിതമായ വിധമാണ് MT-15 -ന്റെ രൂപകല്‍പ്പന. വിപണിയില്‍ 1.20 ലക്ഷം മുതല്‍ 1.40 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം. ബജാജ് പള്‍സര്‍ NS200, ടിവിഎസ് അപാച്ചെ RTR 200 4V, പുതിയ കെടിഎം 125 ഡ്യൂക്ക് മോഡലുകളുമായാകും യമഹ MT-15 -ന്റെ എതിരാളികള്‍

LIVE NEWS - ONLINE

 • 1
  20 mins ago

  വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

 • 2
  31 mins ago

  ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

 • 3
  47 mins ago

  പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

 • 4
  50 mins ago

  വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

 • 5
  1 hour ago

  കറുപ്പിനഴക്…

 • 6
  2 hours ago

  മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

 • 7
  2 hours ago

  മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

 • 8
  2 hours ago

  സ്വര്‍ണവില വീണ്ടും കുതിച്ചു

 • 9
  3 hours ago

  മലയാള സിനിമ ഏറെ ഇഷ്ടം