Wednesday, September 26th, 2018

ജില്ലാ ആശുപത്രിയിലെ എക്‌സ്‌റേ വിഭാഗം സ്തംഭിച്ചു

കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ എക്‌സ്‌റേ യൂനിറ്റിന്റെ പ്രവര്‍ത്തനം ഭാഗീകമായി സ്തംഭിച്ചു. യൂനിറ്റിലെ മെഷീന്‍ തകരാറിലായതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്. നെഞ്ചിന്റെതുള്‍പ്പെടെ ശരീരത്തിന്റെ വലിയ ഭാഗങ്ങള്‍ എടുക്കുന്ന മെഷീന്റെ പ്രവര്‍ത്തനമാണ് കഴിഞ്ഞ ഒരാഴ്ചയായി മുടങ്ങിക്കിടക്കുന്നത്. ഡിജിറ്റല്‍ മെഷീന്റെ എക്‌സ്‌റേ കാസറ്റാണ് തകരാറിലായിരിക്കുന്നത്.അമ്പതിനായിരം രൂപയോളം വിലവരുന്ന ഈ മെഷീന്‍ ആശുപത്രി അധികൃതര്‍ക്ക് സ്വന്തം അധികാരത്തില്‍ വാങ്ങാവുന്നതാണെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. എന്നിട്ടും അതിനാവശ്യമായ നടപടികള്‍ ദിവസങ്ങളായിട്ടും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. പനി പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ നെഞ്ചിലെ കഫക്കെട്ടും മറ്റും കണ്ടുപിടിക്കാനാണ് … Continue reading "ജില്ലാ ആശുപത്രിയിലെ എക്‌സ്‌റേ വിഭാഗം സ്തംഭിച്ചു"

Published On:Jul 22, 2017 | 10:33 am

കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ എക്‌സ്‌റേ യൂനിറ്റിന്റെ പ്രവര്‍ത്തനം ഭാഗീകമായി സ്തംഭിച്ചു. യൂനിറ്റിലെ മെഷീന്‍ തകരാറിലായതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്. നെഞ്ചിന്റെതുള്‍പ്പെടെ ശരീരത്തിന്റെ വലിയ ഭാഗങ്ങള്‍ എടുക്കുന്ന മെഷീന്റെ പ്രവര്‍ത്തനമാണ് കഴിഞ്ഞ ഒരാഴ്ചയായി മുടങ്ങിക്കിടക്കുന്നത്. ഡിജിറ്റല്‍ മെഷീന്റെ എക്‌സ്‌റേ കാസറ്റാണ് തകരാറിലായിരിക്കുന്നത്.അമ്പതിനായിരം രൂപയോളം വിലവരുന്ന ഈ മെഷീന്‍ ആശുപത്രി അധികൃതര്‍ക്ക് സ്വന്തം അധികാരത്തില്‍ വാങ്ങാവുന്നതാണെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. എന്നിട്ടും അതിനാവശ്യമായ നടപടികള്‍ ദിവസങ്ങളായിട്ടും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. പനി പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ നെഞ്ചിലെ കഫക്കെട്ടും മറ്റും കണ്ടുപിടിക്കാനാണ് വലിയ എക്‌സ്‌റേ എടക്കാന്‍ ഡോക്ടര്‍മാര്‍ കുറിച്ചുകൊടുക്കുന്നത്. കുറിപ്പുമായി യൂനിറ്റിലെത്തുമ്പോഴാണ് ഇത് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന കാര്യം രോഗികള്‍ അറിയുന്നത്. നൂറ് രൂപയാണ് നെഞ്ചിന്റെ വലിയ എക്‌സ്‌റേ എടുക്കാന്‍ ജില്ലാ ആശുപത്രിയില്‍ ചെലവാകുന്നതെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇതിന് ഇരുന്നൂറ്റി അമ്പതും അതിന് മുകളിലും ഈടാക്കുന്നുണ്ടെന്നാണ് രോഗികള്‍ പറയുന്നത്. നിത്യേന പതിനായിരക്കണക്കിന് രൂപ വിവിധ പരിശോധനകള്‍ക്കായി ഫീസിനത്തില്‍ ആശുപത്രി വികസന കമ്മറ്റിയുടെ അക്കൗണ്ടില്‍ വരുമാനമായി എത്തുമ്പോഴും കേവലം അമ്പതിനായിരം രൂപയുടെ മെഷീന്‍ വാങ്ങി എക്‌സ്‌റേയുടെ പ്രവര്‍ത്തനം പൂര്‍ണരൂപത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതില്‍ രോഗികളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്്. രോഗികളുടെ പഴി മുഴുവന്‍ കേള്‍ക്കേണ്ട അവസ്ഥയിലാണിപ്പോള്‍ ആശുപത്രി ജീവനക്കാര്‍.
ഭര്‍തൃവീട്ടുകാരുമായി പിണങ്ങി വീടുവിട്ട യുവതിയും മക്കളും കസ്റ്റഡിയില്‍
കണ്ണൂര്‍: ഭര്‍തൃവീട്ടുകാരുമായി പിണങ്ങി മക്കള്‍ക്കൊപ്പം വീടുവിട്ടിറങ്ങിയ യുവതിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
വീരാജ്‌പേട്ട സ്വദേശിനി മൈമൂന(35) മക്കളായ ഫൗസിയ(14) അനിബ(12) റാഷിദ് എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ വെച്ച് പട്രോളിംഗ് ഡ്യൂട്ടിയിലേര്‍പ്പെട്ട അഡീ. എസ് ഐമാരായ ദിനേശന്‍, ഷൈജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ്, ബൈജു എന്നിവരടങ്ങിയ സംഘം കസ്റ്റഡിയിലെടുത്തത്.
യുവതിയെ ചോദ്യംചെയ്തപ്പോള്‍ ഭര്‍തൃവീട്ടുകാരുമായി പിണങ്ങി വീടുവിട്ടതാണെന്നും കണ്ണൂരില്‍ എന്തെങ്കിലും ജോലികിട്ടുമെന്ന പ്രതീക്ഷയിലാണ് വന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു. ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ നേരത്തെ വിദേശത്തായിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി നാട്ടിലാണ്. ഭര്‍തൃസഹോദരന്‍ വീട്ടിലെപ്പോഴും കുഴപ്പമുണ്ടാക്കാറുണ്ടെന്നും കയ്യേറ്റം ചെയ്യാറുണ്ടെന്നും മൈമൂന പോലീസിനോട് പറഞ്ഞു. പുതുതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനം രണ്ട് ദിവസം മുമ്പായിരുന്നു. എന്നാല്‍ ഈ വീട്ടിലും ഭര്‍തൃസഹോദരന്‍ എത്തി പ്രശ്‌നമുണ്ടാക്കിയതാണ് വീടുവിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന്്ും ചോദ്യംചെയ്യലില്‍ മൈമൂന പോലീസിനോട് പറഞ്ഞു.

 

LIVE NEWS - ONLINE

 • 1
  8 hours ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  11 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  12 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  14 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  15 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  17 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  17 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  17 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  18 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു