Saturday, February 23rd, 2019

ഷാവോമിയുടെ സ്മാര്‍ട് ചവറ്റുകുട്ട ഉടന്‍ വരുന്നു

സ്മാര്‍ട് സെന്‍സറുകളുടെ സഹായത്തോടെയാണ് ഈ കുട്ട പ്രവര്‍ത്തിക്കുന്നത്

Published On:Aug 2, 2018 | 3:19 pm

സ്മാര്‍ട്ട് ചവറ്റുകുട്ടയുമായി ഷാവോമി വരുന്നു. ചവറുകളെല്ലാം ഒട്ടോമാറ്റിക് ആയി ശേഖരിക്കുകയല്ല ഈ കുട്ട ചെയ്യുന്നത്. പകരം, മാലിന്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. സ്മാര്‍ട് സെന്‍സറുകളുടെ സഹായത്തോടെയാണ് ഈ കുട്ട പ്രവര്‍ത്തിക്കുന്നത്.
മനുഷ്യന്റെ കൈകള്‍ കുട്ടയുടെ 35 സെന്റീമീറ്റര്‍ പരിതിയില്‍ വരുമ്പോള്‍ അത് കുട്ട മനസിലാക്കുകയും അതിന്റെ അടപ്പ് താനെ തുറക്കുകയും ചെയ്യുന്നു. മാലിന്യങ്ങളില്‍ നിന്നുള്ള ഗന്ധം പുറത്തുവരാത്തരീതിയിലാണ് ഇതിന്റെ അടപ്പ് പ്രവര്‍ത്തിക്കുന്നത്. കുട്ടനിറഞ്ഞാല്‍ കുട്ടയ്ക്കകത്തെ വേസ്റ്റ് ബാഗ് ശ്രദ്ധയോടെ പാക്ക് ചെയ്യുന്നതും കുട്ട തനിയെ നോക്കിക്കോളും. നിറഞ്ഞ വേസ്റ്റ് ബാഗ് നിങ്ങള്‍ പുറത്തെടുത്താല്‍ പുതിയ വേസ്റ്റ് ബാഗ് സ്മാര്‍ട് കുട്ട തന്നെ സ്വയം യഥാ സ്ഥാനത്ത് സ്ഥാപിച്ചുകൊള്ളും.
40 സെന്റീമീറ്റര്‍ ഉയരമുള്ള കുട്ടയില്‍ 3.5 കിലോഗ്രാം ഭാരം വരെ മാലിന്യങ്ങള്‍ നിക്ഷേപിക്കാം. സെപ്റ്റംബര്‍ 11 മുതല്‍ സ്മാര്‍ട് കുട്ട വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

LIVE NEWS - ONLINE

  • 1
    48 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    1 hour ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    3 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    3 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    3 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    3 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    4 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം