Tuesday, November 13th, 2018

സ്മാര്‍ട് സൗകര്യങ്ങളോടുകൂടിയ ഷാവോമിയുടെ മിജിയ ക്വാര്‍ട്സ് വാച്ച്

കലോറി കൗണ്ടര്‍, പീഡോമീറ്റര്‍ എന്നീ സൗകര്യങ്ങളാണ് ഈ അനലോഗ് വാച്ചിലുള്ളത്

Published On:Jul 17, 2018 | 8:53 am

സ്മാര്‍ട് സൗകര്യങ്ങളോടുകൂടിയുള്ള മിജിയ ക്വാര്‍ട്സ് വാച്ചാണ് ഷാവോമി പുറത്തിറക്കി. ചൈനയില്‍ 34 യെന്‍ ആണ് വാച്ചിന്റെ വില. ഇത് ഏകദേശം 3500 രൂപ വരും. കലോറി കൗണ്ടര്‍, പീഡോമീറ്റര്‍ എന്നീ സൗകര്യങ്ങളാണ് ഈ അനലോഗ് വാച്ചിലുള്ളത്. മിജിയ ക്വാര്‍ട്സ് വാച്ചുമായി ബന്ധിപ്പിക്കാവുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷനും ഉണ്ട്. എംഐ ഹോം ആപ്പ്, ടി മാള്‍, എംഐ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും വാച്ച് വാങ്ങാന്‍ സാധിക്കും.
ബ്ലൂട്ടൂത്ത് ഉപയോഗിച്ചാണ് വാച്ച് ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുന്നത്. ഓട്ടോമാറ്റിക് ആയി സമയം ക്രമീകരിക്കുക, കോള്‍ സെറ്റ് ചെയ്യുക, റിമൈന്‍ഡറുകള്‍, അലാറാം എന്നിവയെല്ലാം വാച്ചില്‍ സാധിക്കും. 10 അലാറം വരെ വാച്ചില്‍ തയ്യാറാക്കാന്‍ സാധിക്കും. റിങ് ചെയ്യുന്നതിന് പകരം വൈബ്രേഷനാണ് വാച്ചിലുണ്ടാവുക.
ആന്‍ഡ്രോയിഡ് 4.4 ന് മുകളിലുള്ള ഫോണുകളിലും ഐഓഎസ് 7.0 ന് ശേഷമുള്ള ഐഫോണ്‍ പതിപ്പുകളിലുമായും വാച്ച് ബന്ധിപ്പിക്കാം. എഐയുഐ 9, ഐഓഎസ് 9 എന്നിവയ്ക്ക് ശേഷമുള്ള ഫോണുകളില്‍ മാത്രം ലഭ്യമാവുന്ന വിഐപി കോള്‍ അലേര്‍ട്ട് ഫീച്ചറും വാച്ചിലുണ്ട്. ജൂലായ് 17 മുതല്‍ വാച്ച് ചൈനീസ് വിപണിയിലെത്തും.

LIVE NEWS - ONLINE

  • 1
    9 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    10 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    11 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    11 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    13 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    15 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    15 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    15 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    16 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി