Saturday, September 22nd, 2018

ഷവോമി സ്മാര്‍ട്‌ഫോണ്‍ എക്സേഞ്ച് ഓഫര്‍ ഇനി ഓണ്‍ലൈന്‍ വഴിയും

ഹാന്റ്സെറ്റിന്റെ നിലവിലെ അവസ്ഥയും വിപണി മൂല്യവും കണക്കാക്കി ഷവോമി ഒരു എക്സ്ചേയ്ഞ്ച് മൂല്യം നിശ്ചയിക്കും

Published On:Mar 17, 2018 | 2:43 pm

എംഐ ഹോം സ്റ്റോറുകള്‍ വഴി നല്‍കി വന്നിരുന്ന എക്സ്ചേഞ്ച് ഓഫര്‍ ഇനിമുതല്‍ ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ എംഐ ഡോട്ട് കോമിലും ലഭിക്കും. ഓഫര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഇന്‍സ്റ്റന്റ് എക്സ്ചേഞ്ച് കൂപ്പണ്‍ ഉപയോഗിച്ച് പഴയ ഫോണിന് പകരം പുതിയ ഫോണ്‍ വാങ്ങാവുന്നതാണ്.
ഈ ഓഫര്‍ ലഭിക്കുന്നതിനായി മി ഡോട്ട് കോമില്‍ ഒരുക്കിയിട്ടുള്ള എക്സ്ചേഞ്ച് ഓഫര്‍ പ്രത്യേക പേജില്‍ നിങ്ങള്‍ കൈമാറ്റം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്മാര്‍ട്ഫോണ്‍ തിരഞ്ഞെടുക്കുക. ഹാന്റ്സെറ്റിന്റെ നിലവിലെ അവസ്ഥയും വിപണി മൂല്യവും കണക്കാക്കി ഷവോമി ഒരു എക്സ്ചേയ്ഞ്ച് മൂല്യം നിശ്ചയിക്കും.ഈ വില നിങ്ങള്‍ക്ക് സ്വീകാര്യമെങ്കില്‍ ഐഎംഇഐ നമ്പര്‍ നല്‍കി അത് അംഗീകരിക്കുക. തുടര്‍ന്ന് നിങ്ങളുടെ എംഐ അക്കൗണ്ടില്‍ എക്സ്ചേ്ഞ്ച് വാല്യൂ കൂപ്പണ്‍ ക്രെഡിറ്റ് ആവും.
ഈ കൂപ്പണ്‍ ഒരു പുതിയ സ്മാര്‍ട്ഫോണ്‍ വാങ്ങുമ്പോള്‍ ഉപയോഗിക്കാം. ഫോണ്‍ കൈപ്പറ്റുന്ന സമയത്ത് പഴയ ഫോണ്‍ നല്‍കിയാല്‍ മതി. എന്നാല്‍ പ്രവര്‍ത്തനക്ഷമമായതും ബാഹ്യമായ കേടുപാടുകളില്ലാത്തതുമായ സ്മാര്‍ട്ഫോണുകള്‍ മാത്രമേ എക്സ്ചേഞ്ച് ചെയ്യാന്‍ സാധിക്കൂ. ഒരു സമയം ഒരു ഫോണ്‍ മാത്രമേ കൈമാറ്റം ചെയ്യാനാവൂ എന്ന നിബന്ധനയുമുണ്ട്.

LIVE NEWS - ONLINE

  • 1
    5 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    6 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    8 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    11 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    11 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    11 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    13 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    13 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    14 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള