Saturday, September 22nd, 2018

ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ഷവോമി

'മി പേ' എന്ന പേരിലായിരിക്കും ഷവോമിയുടെ സേവനമെത്തുക

Published On:Aug 31, 2018 | 11:38 am

ഷവോമി ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. ഗൂഗിള്‍, വാട്‌സാപ്പ് തുടങ്ങിയ ആഗോള ടെക് കമ്പനികളുടെ ചുവടുപിടിച്ചാണ് ഷവോമിയും ഇന്ത്യയിലെ ഓണ്‍ലൈന്‍ പണമിടപാട് വിപണിയിലേക്ക് ചുവടുവയ്ക്കുന്നത്. ‘മി പേ’ എന്ന പേരിലായിരിക്കും ഷവോമിയുടെ സേവനമെത്തുക. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡാണ് ഷവോമി.
പേമെന്റ് സേവനത്തിനായി റിസര്‍വ് ബാങ്കില്‍ നിന്ന് അന്തിമ അനുമതി കാത്തിരിക്കുകയാണ് കമ്പനി. യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ.) അധിഷ്ഠിത സേവനമായിരിക്കും കമ്പനി ഒരുക്കുക. ഇതിനായുള്ള ടെസ്റ്റിങ് പുരോഗമിക്കുകയാണ്. രാജ്യത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പിന്തുണയോടെയായിരിക്കും ഷവോമി പേമെന്റ്‌സ് സേവനം ലഭ്യമാക്കുന്നത്. ആര്‍.ബി.ഐ.യില്‍നിന്ന് അനുമതി ലഭിക്കുന്നതോടെ കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കും.

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    13 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    15 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    15 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    18 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    19 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    22 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    23 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    23 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി