Wednesday, August 21st, 2019

എംഐ ബ്ലൂടൂത്ത് ഇയര്‍ഫോണുകള്‍ അവതരിപ്പിച്ചു

ഇയര്‍ഫോണ്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ നേരം ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഷാവോമി അവകാശപ്പെടുന്നു

Published On:Jul 19, 2019 | 11:34 am

ഷാവോമിയുടെ നെക്ക്ബാന്‍ഡ് ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ജൂലായ് 23 മുതല്‍ ഇത് വിപണിയിലെത്തും. ഇയര്‍ഫോണ്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ നേരം ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഷാവോമി അവകാശപ്പെടുന്നു. ട്രൈ-ബാന്‍ഡ് ഇക്വലൈസേഷന്‍, ഡൈനാമിക് ബേസ് സൗകര്യങ്ങളോടെയാണ് ഇയര്‍ഫോണ്‍ എത്തുന്നത്. 1599 രൂപയാണ് ബ്ലൂടൂത്ത് ഇയര്‍ഫോണിന് വില.
കഴുത്തില്‍ നിന്നും വഴുതിപ്പോവാത്ത വിധം റബ്ബര്‍ ഉപയോഗിച്ചാണ് ഇയര്‍ഫോണിന്റെ നെക്ക്ബാന്‍ഡ് രൂപകല്‍പന ചെയ്തത്. മൈക്രോ ആര്‍ക്ക് കോളര്‍ ഡിസൈനിലുള്ള ഹെഡ്സെറ്റ് ബ്ലൂടൂത്ത് വി5.0 കണക്റ്റിവിറ്റി സംവിധാനത്തോടെയാണ് നിര്‍മിച്ചിരിക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് പോലെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സ്മാര്‍ട് വോയ്സ് അസിസ്റ്റന്റ് സംവിധാനങ്ങള്‍ നിയന്ത്രിക്കാനുള്ള സൗകര്യവും എംഐ ബ്ലൂടൂത്ത് ഇയര്‍ഫോണിലുണ്ട്. തടസങ്ങളില്ലാതെ 10 മീറ്റര്‍ ദൂരപരിധിയില്‍ വരെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. 120 എംഎഎച്ച് ബാറ്ററിയാണ് ഇയര്‍ഫോണില്‍ നല്‍കിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    6 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    6 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    6 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    6 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    6 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    7 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു