Thursday, June 20th, 2019

വയനാട്ടില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം: മുഖ്യമന്ത്രി

മോശം കാലാവസ്ഥ; ഇടുക്കിയില്‍ ഹെലികോപ്ടര്‍ ഇറങ്ങിയില്ല

Published On:Aug 11, 2018 | 12:43 pm

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയില്‍ വയനാട്ടില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ നാല് ലക്ഷം രൂപ നല്‍കും. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും ധനസഹായമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയ ദുരന്തമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തരമായി 3800 രൂപാ വീതം നല്‍കും. ക്യാമ്പുകളില്‍ ഭക്ഷണവും വെള്ളവും മറ്റും എത്തിക്കുന്നുണ്ട്. ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് സെല്‍ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് സൗജന്യമായി പാഠപുസ്തകങ്ങള്‍ നല്‍കും. ഇതിനായി വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തി. നഷ്ടപ്പെട്ട സുപ്രധാന രേഖകള്‍ ലഭിക്കുന്നതിന് അടിയന്തരമായി അദാലത്തുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി തൃപ്തി രേഖപ്പെടുത്തി. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത നാശമാണ് ഇപ്പോഴത്തെ മഴയില്‍ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ മഴക്കെടുതി രൂക്ഷമായ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി തിരുവനന്തപുരത്തു നിന്ന് ഹെലികോപ്ടറില്‍ യാത്ര തിരിച്ച മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും മോശം കാലാവസ്ഥ കാരണം ഇടുക്കിയില്‍ ഇറങ്ങാനായില്ല. തുടര്‍ന്ന് സംഘം വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു.
രാവിലെ 11 മണിയോടെയാണ് മുഖ്യമന്ത്രിയും സംഘവും വയനാട്ടിലെത്തിയത്. വ്യോമേസനയുടെ ഹെലികോപ്ടറില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയ മുഖ്യമന്ത്രി അവിടെ നിന്ന് കാര്‍ മാര്‍ഗം ആദ്യം പോയത് മുണ്ടന്‍മുടിയിലേക്കായിരുന്നു. ഏതാണ്ട് 700 ആദിവാസികളാണ് മുണ്ടന്‍മുടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.
മുഖ്യമന്ത്രിയും സംഘവും എത്തിയതോടെ ആദിവാസികള്‍ പരാതികളുടെ ഭാണ്ഡക്കെട്ടഴിച്ചു. എല്ലാവരുടേയും പരാതികള്‍ സശ്രദ്ധം കേട്ട മുഖ്യമന്ത്രി സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ഉറപ്പ് നല്‍കി. വൈകിട്ട് 4.45 ഓടെ കൊച്ചിയിലേക്ക് തിരിക്കുന്ന മുഖ്യമന്ത്രിയും സംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ആറരയോടെ തിരുവനന്തപുരത്തേക്ക് മടങ്ങും.

 

 

LIVE NEWS - ONLINE

 • 1
  5 hours ago

  തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

 • 2
  7 hours ago

  തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

 • 3
  8 hours ago

  ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

 • 4
  10 hours ago

  സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

 • 5
  11 hours ago

  കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

 • 6
  12 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

 • 7
  14 hours ago

  മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

 • 8
  15 hours ago

  പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

 • 9
  15 hours ago

  ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന