Tuesday, September 25th, 2018

കണ്ണിനു താഴെയുള്ള ചുളിവിന് പരിഹാരം

കണ്ണിനു താഴെയുള്ള ചുളിവിന് ഇനി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കാം

Published On:Aug 18, 2018 | 9:13 am

കണ്ണിനു താഴെയുള്ള ചുളിവിന് പലരും നേരിടുന്ന പ്രശ്‌നമാണ്. അത്ര പെട്ടന്ന് പരിഹാരം കാണാന്‍ കഴിയാത്ത് പ്രശ്‌നമാണ് ഇത്. കണ്ണുകള്‍ക്ക് സൗന്ദര്യ സംരക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. കണ്ണിനു താഴെയുള്ള ചുളിവിന് ഇനി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കാം
സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. ഇത് ഒരു പാത്രത്തില്‍ എടുത്ത് അല്‍പം പഞ്ഞിയില്‍ മുക്കി ഇത് കണ്ണിനു മുകളില്‍ വെക്കുക. കണ്ണിനു താഴെയുള്ള ചുളിവിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഇത്.
അല്‍പം ആവണക്കെണ്ണ കൊണ്ട് കണ്ണിനു ചുറ്റും നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് കണ്ണിനു ചുറ്റുമുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
തക്കാളി നീര് അല്‍പം റോസ് വാട്ടറില്‍ മിക്സ് ചെയ്ത് ഇത് പഞ്ഞികൊണ്ട് കണ്ണിനു ചുറ്റും തേച്ച് പിടിപ്പിക്കുക. ഇത് കണ്ണിനു ചുറ്റുമുള്ള ചുളിവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല കണ്ണിനു നല്ല തെളിവും ഉണര്‍വ്വും നല്‍കുന്നു. പഞ്ഞി പനിനീരില്‍ മുക്കി കണ്ണിനു മുകളില്‍ ഐപാഡ് പോലെ വെക്കുക. ഇതും കണ്ണിന് നല്ലതാണ്.
വെള്ളരിക്ക നീരില്‍ അല്‍പം പഞ്ഞിയില്‍ എടുത്ത് അത് കണ്ണിനു മുകളില്‍ വെക്കുക. ഇത് കണ്ണിനു കീഴെയുള്ള ചുളിവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല നല്ലൊരു മോയ്സ്ചുറൈസര്‍ ആണ് ഇത്‌

LIVE NEWS - ONLINE

  • 1
    1 min ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 2
    58 mins ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 3
    4 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 4
    4 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 5
    6 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 6
    6 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    7 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8
    7 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 9
    8 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി