Wednesday, January 23rd, 2019

‘ഹാര്‍മണി ഓഫ് സീസ്’ നീറ്റിലിറങ്ങി

      പാരിസ്: ലോകത്തിലെ ഏറ്റവും വലിയ ആഡംമ്പര യാത്രക്കപ്പലായ ‘ഹാര്‍മണി ഓഫ് സീസ്’ ഫ്രാന്‍സില്‍നിന്ന് ആദ്യയാത്ര തുടങ്ങി. 800 മില്യന്‍ ഡോളര്‍(ഏകദേശം 7680 കോടി രൂപ)യാണ് യാത്രക്കപ്പലിന്റെ നിര്‍മാണച്ചെലവ്. ടൈറ്റാനിക്കിനെക്കാള്‍ 330 അടി നീളവും, ഐഫെല്‍ ഗോപുരത്തെക്കാള്‍ 167 അടി ഉയരമുള്ള കപ്പലിന്റെ ഭാരം 2,27,000 ടണ്‍ ആണ്. 1,187 അടിയില്‍ പരന്നുകിടക്കുന്ന കപ്പലിനു 18 ഡെക്കുകളുണ്ട്. ഹാര്‍മണി ഓഫ് സീസിന്റെ ആദ്യയാത്രയില്‍ യാത്രക്കാരില്ലെങ്കിലും 500 കപ്പല്‍ജീവനക്കാരുണ്ട്. യാത്ര ഞായറാഴ്ചവരെ തുടരും. 210 അടി … Continue reading "‘ഹാര്‍മണി ഓഫ് സീസ്’ നീറ്റിലിറങ്ങി"

Published On:Mar 12, 2016 | 7:00 am

The Harmony of the Seas Full

 

 

 
പാരിസ്: ലോകത്തിലെ ഏറ്റവും വലിയ ആഡംമ്പര യാത്രക്കപ്പലായ ‘ഹാര്‍മണി ഓഫ് സീസ്’ ഫ്രാന്‍സില്‍നിന്ന് ആദ്യയാത്ര തുടങ്ങി. 800 മില്യന്‍ ഡോളര്‍(ഏകദേശം 7680 കോടി രൂപ)യാണ് യാത്രക്കപ്പലിന്റെ നിര്‍മാണച്ചെലവ്. ടൈറ്റാനിക്കിനെക്കാള്‍ 330 അടി നീളവും, ഐഫെല്‍ ഗോപുരത്തെക്കാള്‍ 167 അടി ഉയരമുള്ള കപ്പലിന്റെ ഭാരം 2,27,000 ടണ്‍ ആണ്. 1,187 അടിയില്‍ പരന്നുകിടക്കുന്ന കപ്പലിനു 18 ഡെക്കുകളുണ്ട്. ഹാര്‍മണി ഓഫ് സീസിന്റെ ആദ്യയാത്രയില്‍ യാത്രക്കാരില്ലെങ്കിലും 500 കപ്പല്‍ജീവനക്കാരുണ്ട്. യാത്ര ഞായറാഴ്ചവരെ തുടരും. 210 അടി ഉയരമുള്ള കപ്പലില്‍ ആറായിരത്തോളംപേര്‍ക്കു യാത്രചെയ്യാം. കപ്പലില്‍ യാത്രക്കാരുണ്ടെങ്കില്‍ 2000 ജീവനക്കാര്‍ വേണ്ടിവരും. പടിഞ്ഞാറന്‍ ഫ്രാന്‍സിലെ സെന്റ് നാസെര്‍ തുറമുഖത്ത്് നിന്നമാണ് കപ്പല്‍ ആദ്യയാത്ര ആരംഭിച്ചിരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ഇത്കാണാന്‍ എത്തിയത്. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷനലാണു കപ്പലിന്റെ ഉടമസ്ഥര്‍.

LIVE NEWS - ONLINE

  • 1
    3 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    6 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    10 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    11 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    12 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍