Thursday, April 25th, 2019

ലോകവ്യാപാര സംഘടനക്കെതിരെ വിമര്‍ശനവുമായി ട്രംപ്

ലോകവ്യാപാര സംഘടനയില്‍ നിന്ന് പുറത്ത് വരില്ല.

Published On:Jun 30, 2018 | 9:26 am

വാഷിംഗ്ടണ്‍: ലോകവ്യാപാര സംഘടനക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ലോകവ്യാപാര സംഘടന അമേരിക്കയോട് വളരെ മോശം സമീപനമാണ് സ്വീകരിച്ചത്. എങ്കിലും തല്‍ക്കാലം ലോകവ്യാപാര സംഘടനയില്‍ നിന്ന് പുറത്ത് വരില്ലെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കന്‍ സുപ്രീംകോടതിയിലേക്ക് നിയമിക്കേണ്ട ജഡ്ജിമാരുടെ പട്ടിക ജൂലൈ ഒമ്പതിന് പ്രഖ്യാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അഞ്ച് ജഡ്ജിമാരെയാണ് സുപ്രീംകോടതിയില്‍ പുതുതായി നിയമിക്കുക. സെനറ്റിന്റെ കൂടി അംഗീകാരം ഉണ്ടെങ്കില്‍ മാത്രമെ ട്രംപിന് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ സാധിക്കുകയുള്ളു. സെനറ്റില്‍ ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷം മാത്രമേയുള്ളു.
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് വ്‌ളാഡമിര്‍ പുടിനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാര യുദ്ധം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്ന സമയത്താണ് വിവിധ വിഷയങ്ങളില്‍ ട്രംപിന്റെ പ്രതികരണങ്ങള്‍ പുറത്ത് വരുന്നത്. ലോകവ്യാപാര സംഘടനക്കെതിരായ ട്രംപിന്റെ പരാമര്‍ശങ്ങള്‍ വരും ദിവസങ്ങളിലും ചര്‍ച്ചയാവുമെന്നാണ് സൂചന.

 

 

LIVE NEWS - ONLINE

  • 1
    8 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    8 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    4 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു