Sunday, December 17th, 2017

ലോക കാഴ്ച ദിനം നാളെ

ലോകത്തെ 730 കോടി ജനങ്ങളില്‍ 3.9 കോടി പേര്‍ അന്ധരും 21.7 കോടി പേര്‍ കാഴ്ച വൈകല്യമുള്ളവരുമെന്നാണ് ഇന്റര്‍നാഷനല്‍ ഏജന്‍സിയുടെ കണ്ടെത്തല്‍.

Published On:Oct 11, 2017 | 1:10 pm

കണ്ണൂര്‍: ലോക കാഴ്ച ദിനം നാളെ. ബോധവല്‍കരണ ക്ലാസ്, നേത്രദാന സന്ദേശം, കണ്ണുകെട്ടി നടത്തം, നേത്രദാന സമ്മത പത്രങ്ങള്‍ ഒപ്പിട്ടുകൈമാറല്‍, സൗജന്യ നേത്രശസ്ത്രക്രിയ എന്നിവയൊക്കെ പലയിടത്തും സംഘടിപ്പിച്ചിട്ടുണ്ട്. ലോകത്തെ 730 കോടി ജനങ്ങളില്‍ 3.9 കോടി പേര്‍ അന്ധരും 21.7 കോടി പേര്‍ കാഴ്ച വൈകല്യമുള്ളവരുമെന്നാണ് ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്റ്‌സിന്റെ റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ 130 കോടി ജനങ്ങളില്‍ 130ലക്ഷം പേര്‍ അന്ധരാണ്. പ്രതിവര്‍ഷം 84 ലക്ഷം പേര്‍ മരിക്കുമ്പോഴും 25,000-30,000 നേതൃപടലം (കൃഷ്ണമണി) മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് രാജ്യത്ത് നടക്കുന്നത്. 70ശതമാനം അന്ധതയും മരുന്നും ശസ്ത്രക്രിയയും മുഖേന മാറ്റാനാവുന്നതാണ്. കൃഷ്ണമണി മാറ്റിവെച്ചാല്‍ കാഴ്ച ലഭിക്കുന്ന 20ലക്ഷത്തോളം അന്ധരും രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍.
നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ബ്ലൈന്റ് വാക് രാജ്യമെങ്ങും നടത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. നാളെ നടക്കുന്ന ഈ നടത്തത്തില്‍ കാഴ്ചയുള്ളവര്‍ കണ്ണുകള്‍ മൂടിക്കെട്ടിയും അന്ധരും അടക്കം നിരവധി പേര്‍ പങ്കെടുക്കും. ഇന്ത്യ, അമേരിക്ക, ചൈന, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലായി 250 കേന്ദ്രങ്ങളില്‍ ഒരേസമയം നടത്തുന്ന ബ്ലൈന്റ് വാക്കില്‍ ഒരുലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കയില്‍ മരിക്കുന്നവരുടെ കണ്ണുകള്‍ സര്‍ക്കാറിന്റെ സ്വത്തായി മാറ്റുന്നതിന് നിയമം ഉണ്ട്. ശ്രീലങ്കയില്‍ ആവശ്യം കഴിഞ്ഞ് 57 രാജ്യങ്ങളിലേക്ക് കണ്ണുകള്‍ കയറ്റി അയക്കാന്‍ കഴിയുന്നുണ്ട് ഇന്ത്യയിലാകട്ടെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ണുകള്‍ ലഭിക്കാതെ അന്ധതയില്‍ കഴിയേണ്ടി വരുന്നത്.
കാഴ്ചയില്ലാത്തവരെ കൂടി വെളിച്ചത്തിന്റെ ലോകത്തിലേക്ക് നയിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ടെന്നാണ് അധികൃതരുടെ നിലപാട്. ഇതിനായി ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുന്ന കാര്യം ചര്‍ച്ച ചെയ്യാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ റോഡപകടങ്ങളില്‍ മാത്രം 85ലക്ഷം പേര്‍ വര്‍ഷംതോറും മരിക്കുന്നുണ്ടെങ്കിലും ഇവരില്‍ കാല്‍ ലക്ഷം പേരുടെ കണ്ണുകള്‍ മാത്രമാണ് ദാനം ചെയ്യപ്പെടുന്നത്. കണ്ണാശുപത്രികളില്‍ ദിവസവും നിരവധി പേര്‍ നേത്രത്തിനായി കാത്തുനില്‍ക്കുമ്പോഴാണ് ഈ സ്ഥിതിയെന്നും വകുപ്പ് മേധാവികള്‍ ചൂണ്ടിക്കാട്ടുന്നു. പരമാവധി ആളുകളെ നേത്രദാനത്തിനായുള്ള പ്രതിജ്ഞയില്‍ പങ്കാളിയാക്കാനും സമ്മതപത്രം നല്‍കിയവരുടെ കണ്ണുകള്‍ ദാനം ചെയ്യാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുകയുമാണ് ബ്ലൈന്റ് വോക്കിന്റെ ലക്ഷ്യം.

 

LIVE NEWS - ONLINE

  • 1
    11 hours ago

    ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

  • 2
    15 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 3
    16 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 5
    17 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 6
    17 hours ago

    പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

  • 7
    18 hours ago

    179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

  • 8
    18 hours ago

    രാഹുല്‍ ഗാന്ധി ചുമതലയേറ്റു

  • 9
    19 hours ago

    വിരുഷ്‌ക സ്വര്‍ഗത്തിലാണ്…