Monday, June 24th, 2019

66 വര്‍ഷത്തിനു ശേഷം ശ്രീധര്‍ ചില്ലാല്‍ തന്റെ നഖം മുറിച്ചു..!

ചില്ലാലിന്റെ നഖം വെട്ടിയതിന് ശേഷം 'ബിലീവ് ഇറ്റ് ഓര്‍ നോട്ട്' എന്ന മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും

Published On:Jul 12, 2018 | 11:34 am

66 വര്‍ഷത്തിന് ശേഷം ശ്രീധര്‍ ചില്ലാല്‍ തന്റെ നഖം മുറിച്ചു. ലോകത്തിലെ ഏറ്റവും നീളമുള്ള നഖത്തിന്റെ ഉടമയായിരുന്നു ഇന്ത്യക്കരാനായ ശ്രീധര്‍ ചില്ലാല്‍. അതിനാലാണ് 2016 ല്‍് അദ്ദേഹത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിക്കുന്നത്. അവസാനം തന്റെ 82 ാം വയസ്സില്‍ അദ്ദേഹം നഖം വെട്ടാന്‍ തീരുമാനിക്കുകയും ചെയ്തു.
ശ്രീധര്‍ ചില്ലാലിന്റെ നഖങ്ങളുടെ ആകെ നീളം 909.6 സെന്റ്റീമീറ്ററാണ്. തള്ളവിരലിലെ ഏറ്റവും നീളം കൂടിയ നഖത്തിന്റെ നീളം 197.8 സെന്റീമീറ്ററുമാണ്. ചില്ലാലിന്റെ നഖം വെട്ടിയതിന് ശേഷം അമേരിക്കയിലെ പ്രശസ്തമായ ‘ബിലീവ് ഇറ്റ് ഓര്‍ നോട്ട്’ എന്ന മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. സകലചെലവും വഹിച്ച് ചില്ലാലിനെ ന്യൂയോര്‍ക്കിലെത്തിച്ച് മ്യൂസിയം അധികൃതര്‍ നഖം മുറിക്കല്‍ ആഘോഷമാക്കുകയും ചെയ്തു. 1952 മുതലാണ് ചില്ലാല്‍ തന്റെ ഇടതുകൈയിലെ നഖങ്ങള്‍ വളര്‍ത്താന്‍ തുടങ്ങിയത്.

LIVE NEWS - ONLINE

  • 1
    2 hours ago

    കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • 2
    4 hours ago

    ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

  • 3
    5 hours ago

    ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 4
    7 hours ago

    കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

  • 5
    8 hours ago

    അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

  • 6
    9 hours ago

    സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

  • 7
    11 hours ago

    അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

  • 8
    11 hours ago

    മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

  • 9
    11 hours ago

    കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല