Tuesday, September 25th, 2018

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ടാറ്റു മാസ്റ്റര്‍.!..

പതിനഞ്ചാമത്തെ വയസ്സിലാണ് വാങ്ങ് ഓഡ് മുത്തശ്ശി പച്ചകുത്തി തുടങ്ങിയത്

Published On:Nov 15, 2017 | 11:43 am

പച്ചകുത്തുക എന്നത് ഇന്നത്തെ കാലത്ത് ഒരു ട്രെന്‍ഡാണ്. ശരീരമാകെ ടാറ്റു ചെയ്യന്നവര്‍ ഇന്ന് സമൂഹത്തിലുണ്ട്, കണ്ണില്‍ വരെ പച്ചകുത്തിയവരുണ്ട്. വേദനയുണ്ടാവുമെങ്കിലും ദിനംപ്രതി നിരവധി പേരാണ് ടാറ്റു ചെയ്യുന്നത്. പച്ചകുത്തല്‍ പൊതുവെ യൂത്തിന്റെ ട്രെന്‍ഡാണെങ്കിലും ഇതിനോട് സ്‌നേഹമുള്ള ഒരു മുത്തശ്ശി ഉണ്ട്. ആള്‍ ഇവിടെയൊന്നുമുള്ളതല്ല അങ്ങ് ഫിലിപ്പിന്‍സിലാണ് താമസം. ടാറ്റു ചെയ്യുന്നവരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഈ മുത്തശ്ശി.
വാങ്ങ് ഓഡ് മുത്തശ്ശിയാണ് ലോകപ്രശസ്ത ആ ടാറ്റു മാസ്റ്റര്‍. നൂറ് വയസ്സാണ് മുത്തശ്ശിക്ക്. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ടാറ്റു മാസ്റ്റര്‍കൂടിയാണ് വാങ്ങ് ഓഡ് മുത്തശ്ശി. പതിനഞ്ചാമത്തെ വയസ്സിലാണ് മുത്തശ്ശി പച്ചകുത്തി തുടങ്ങിയത്. ഇത്രയും പ്രായമായൊരാള്‍ എങ്ങനെ പച്ചകുത്താനാ എന്നാവും എല്ലാവരും ചിന്തിക്കുന്നത്. എന്നാല്‍ മുത്തശ്ശി നമ്മള്‍ വിചാരിക്കും പോലെയല്ല. വ്യത്യസ്ഥമായ ഡിസൈനുകളില്‍ ഏവരേയും ആകര്‍ഷിക്കും വിധമാണ് ടാറ്റു ചെയ്യുന്നത്. എന്നാല്‍ മുത്തശ്ശിയുടെ ടാറ്റു ഉപകരണം കണ്ടാല്‍ എല്ലാവരും ഞെട്ടും. വളരെ പുരാതന രീതിയില്‍ മുളകൊണ്ട് നിര്‍മ്മിച്ചതാണ് ഈ ഉപകരണം. മുളയുടെ അറ്റത്ത് ആണി ഉറപ്പിക്കുന്നു. എവിടെയാണോ പച്ച കുത്തേണ്ടത് അവിടെ ഈ ആണി വച്ച് ചുറ്റിക കൊണ്ട് അടിച്ചാണ് ടാറ്റു ചെയ്യുന്നത്. ആണി, ചുറ്റിക എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരുടേയും ബോധം പോയിക്കാണും, അസഹ്യമായ വേദനയാവും ഇന്ന് കരുതി. എന്നാല്‍ സാധാരണ പച്ചകുത്തുന്നതിനെ അപേക്ഷിച്ച് വേദന കുറഞ്ഞ ഉപകരണമാണിത്. ടാറ്റു പ്രേമികള്‍ക്കിടയില്‍ മുത്തശ്ശി ഒരു താരം തന്നെയാണ്, നിരവധിപേരാണ് മുത്തശ്ശിയുടെ അടുത്ത് പച്ചകുത്താന്‍ വരുന്നത്.

LIVE NEWS - ONLINE

  • 1
    33 mins ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 2
    1 hour ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 3
    3 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 4
    3 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 5
    3 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 6
    4 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 7
    5 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 8
    6 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    6 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്